വിക്രം എന്ന ചിത്രത്തിലെ കഥാപാത്രത്തിൻ്റെ രഹസ്യം പുറത്ത്. വളരെ പ്രത്യേക നിറഞ്ഞ കഥാപാത്രത്തിൻറെ വിവരം ഇതാ.

0

സിനിമാ ലോകം ഉറ്റുനോക്കുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ ഉലകനായകൻ കമൽഹാസനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും മലയാളത്തിൻ്റെ അതുല്യപ്രതിഭ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് ലോകേഷ് കനകരാജ് ആണ്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇതെന്നാണ് സൂചന. അനൗൺസ്മെൻറ് വന്നതുമുതൽ തെന്നിന്ത്യ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമായി ഇത് മാറി.

 

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഇതിൻറെ ഷൂട്ട് തുടങ്ങിയത്. അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ കമൽ ചിത്രത്തിൽ ഒരു അന്ധൻ്റെ കഥാപാത്രമായിരിക്കും അവതരിപ്പിക്കുക. എന്തുകൊണ്ടാണ് കഥാപാത്രം ഇങ്ങനെ ആയത് എന്ന സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പക്ഷേ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് ഇതാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കമൽ അവസാനമായി അന്ധൻെറ വേഷം ചെയ്ത ചിത്രമാണ് രാജാ പാർവൈ. അതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇങ്ങനെ ഒരു കഥാപാത്രം തിരഞ്ഞെടുക്കുന്നത്. ഇതിനാൽ തന്നെ അദ്ദേഹത്തിൻറെ ആരാധകർ വളരെ ആകാംക്ഷയിലാണ്. തൻറെ കഥാപാത്രങ്ങൾ കൊണ്ട് ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്നതിൽ പ്രശസ്തനാണ് കമലഹാസൻ.

രാജ് കമൽ ഫിലിംസ് ഇൻറർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. വിജയസേതുപതിയും, ഫഹദ് ഫാസിലും ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നു. സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്. 2022 ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.