അശ്ലീലചിത്ര നിർമാണത്തിലൂടെ ഓരോ ദിവസവും ലക്ഷങ്ങൾ ലാഭം കൊയ്തു രാജ് കുന്ദ്ര. കണക്കുകൾ കണ്ട് ഞെട്ടി പൊലീസ്!

0

രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതു മുതൽ ഓരോ നിമിഷവും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അശ്ലീലചിത്രം നിർമാണത്തിൽ അദ്ദേഹത്തിൻറെ കമ്പനിയും അതിനോടനുബന്ധിച്ചുള്ള റാക്കറ്റുകളും എങ്ങനെയാണ് നടന്നിരുന്നത് എന്നുള്ള വിവരങ്ങളാണ് പുതിയതായി പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇദ്ദേഹത്തിൻറെ വരുമാനം വമ്പിച്ച രീതിയിൽ വളർന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് ഇത് ശരിവെക്കുന്നുമുണ്ട്. ഏതാണ്ട് 18 മാസങ്ങൾക്കു മുൻപാണ് രാജ് കുന്ദ്ര ഈ ബിസിനസിലേക്ക് സജീവമായി കിടക്കുന്നത്.

ദിവസവും ലക്ഷങ്ങളാണ് ഇതിലൂടെ ഇദ്ദേഹം സമ്പാദിച്ചു കൊണ്ടിരുന്നത്. സഹോദരി ഭർത്താവിന് കമ്പനിയിൽ ഷെയർ ഉണ്ട് എന്നാണ് സൂചനകൾ. ഇന്ത്യയിൽ നിന്നും ഇദ്ദേഹത്തിന് വീഡിയോകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സം ഉണ്ടായിരുന്നു. അതിനാൽ തന്നെ വീഡിയോകൾ വിദേശത്തുള്ള മറ്റൊരു കമ്പനിക്ക് ഇയാൾ അയച്ചുകൊടുത്തു. ഇതിൽ ഇദ്ദേഹത്തിൻറെ സഹോദരി ഭർത്താവിനും പങ്കുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആപ്പ് ബാൻ ചെയ്താലും മറ്റൊരു വഴി ഇദ്ദേഹം കണ്ടു വച്ചിരുന്നു. വിവിധ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഇതിനു തെളിവായി ഉണ്ട് എന്നാണ് സൂചന.

തുടക്കത്തിൽ രണ്ടു മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ദിവസേന ഇയാൾ സമ്പാദിച്ചത്. പിന്നീട് അത് ആറ് മുതൽ എട്ട് ലക്ഷം വരെ ആയി ഉയർന്നു. ഇതിൻറെ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് പോലീസ് ഇപ്പോൾ. ഇതിൽ നിന്നും ഇയാൾ ഇതുവരെ എത്ര സമ്പാദിച്ചു എന്നതിന് പോലീസിൻറെ കയ്യിൽ കണക്കില്ല. ഏഴര കോടിയോളം രൂപ ഇയാളുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ പല പരാതികളും പോലീസിൻറെ കയ്യിൽ ഉണ്ട്. അഭിനയിക്കാൻ സാധ്യത തേടിയെത്തുന്ന മോഡലുകളെ പലവഴികളിലൂടെ ആണ് ഇയാൾ കുരുക്കാൻ ശ്രമിച്ചിരുന്നത്. ഉദ്ദേശം മനസ്സിലാക്കി സാധ്യമല്ല എന്ന് വെട്ടി തുറന്നു പറഞ്ഞ പല മോഡലുകളും ഉണ്ട്. ഇവരിൽ പലരും പോലീസിനെ കംപ്ലൈൻ്റ് കൊടുത്തിട്ടുമുണ്ട്.

ഈ മാസം 23ആം തീയതി വരെ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് ഒൻപത് കമ്പനികളുടെ ഡയറക്ടർ സ്ഥാനത്ത് രാജ് കുന്ദ്ര ഉണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അശ്ലീലചിത്രം നിർമ്മാണത്തിനും വിതരണത്തിനും ആണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട് രാജ് കുന്ദ്ര.