വിവാഹമോചനം മൂന്നുതവണ. എസ് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളെ നാലാമത് വിവാഹം കഴിക്കാൻ വനിത വിജയ കുമാർ. കാരണം വിശദീകരിച്ച് താരം.

0

പ്രശസ്ത നടി വനിതാ വിജയകുമാറിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രശസ്ത തമിഴ് നടൻ വിജയ് കുമാറിൻറെ നാലു മക്കളിൽ ഒരാളാണ് വനിത. നിരവധി മലയാള ചിത്രങ്ങളിൽ വനിത അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിൽ ശക്തമായ നിലപാടുകൾ കൈക്കൊണ്ടിട്ടുള്ള താരമാണ് ഇവർ. അത് തെറ്റാണോ ശരിയാണോ എന്നത് വേറൊരു കാര്യം. ഒരുപാട് വിവാദ ങ്ങളിൽ ചെന്ന് ചാടിയിട്ടുണ്ട് വനിത വിജയകുമാർ.

ഇക്കഴിഞ്ഞ തമിഴിലെ ബിഗ് ബോസ് സീസണിൽ ഇവർ ഒരു പ്രധാന മത്സരാർത്ഥി ആയിരുന്നു. നിരവധി ആരാധകരെയാണ് വനിതക്ക് ഇതിലൂടെ ലഭിച്ചത്. അതേപോലെതന്നെ വനിതയെ ശക്തമായി എതിർക്കുന്നവരും ഉണ്ട്. ലീഡിങ് കണ്ടസ്റ്റൻഡ് ആയിരിക്കെ തന്നെ വളരെ അപ്രതീക്ഷിതമായാണ് താരം ബിഗ് ബോസ് വിടുന്നത്. വളരെ വിവാദമായ വിഷയമായിരുന്നു ഇത്. ജഡ്ജ് ആയ രമ്യ കൃഷ്ണ നുമായുള്ള വിയോജിപ്പുകൾ കൊണ്ടാണ് പരിപാടി വിടുന്നത് എന്ന് ഇവർ തുറന്നു പറഞ്ഞു.

അതുകൊണ്ടുതന്നെ താനിനി പരിപാടിയിലേക്ക് തിരിച്ചുവരില്ല എന്നാണ് ഇവർ പറഞ്ഞത്. ജഡ്ജിന് തന്നെ തീരെ താല്പര്യമില്ല എന്നും വനിത പറയുകയുണ്ടായി. തീർത്തും നിഷ്പക്ഷമായ ഒരു തീരുമാനം അവർ കൈക്കൊള്ളുമെന്ന് തനിക്ക് തോന്നുന്നില്ല. മാത്രമല്ല പല രീതിയിൽ അവർ തന്നെ ഭീഷണിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇനി മുന്നോട്ടു പോകുവാൻ തനിക്ക് സാധിക്കില്ല. ഇതായിരുന്നു വനിതയുടെ വിശദീകരണം.

മൂന്നു തവണ വിവാഹം കഴിച്ച വ്യക്തിയാണ് വനിത. ഇത് മൂന്നും വിവാഹമോചനം നേടുകയും ചെയ്തു. ഇപ്പോൾ ഒരു ടെലിവിഷൻ പരിപാടിക്കിടെ ജോത്സ്യൻ അവരോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഉടൻതന്നെ നാലാമത്തെ വിവാഹം ഉണ്ടാകുമെന്ന് അയാൾ പറഞ്ഞു. എസ് വെച്ച് ആരംഭിക്കുന്ന ഒരാളായിരിക്കും വിവാഹം കഴിക്കുക എന്നും അയാൾ പറയുന്നു. ഇതോടെ എസ് വെച്ച് തുടങ്ങുന്ന നടിയുടെ ആരാധകരെല്ലാം ആനന്ദത്തിൽ ആണ്. നടിയുടെ അടുത്ത എങ്ങനേലും എത്തിപറ്റാനുള്ള ശ്രമത്തിലാണ് ഇവർ.