കാത്തിരിപ്പിന് വിരാമമാകുന്നു, ഡിംപലും മണിക്കുട്ടനും ഒന്നിച്ചൊരു ചിത്രത്തിൽ. ഇനി അതിന് അധികം നാളുകൾ ഇല്ല.

0

ഡിംപലും,മണിക്കുട്ടനും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇരുവരുടെയും സൗഹൃദം മലയാളികൾക്കിടയിൽ പ്രശസ്തമാണ്. ഷോയ്ക്കിടയിൽ നിന്ന് മണിക്കുട്ടൻ കുറച്ചുനാൾ പിന്മാറിയിരുന്നു. അതിൽ ഒരു പക്ഷേ ഏറെ വേദനിച്ചത് ഡിംപൽ ആയിരിക്കും. പിന്നീട് മണിക്കുട്ടൻ തിരിച്ചുവന്നപ്പോഴും ഏറ്റവും സന്തോഷവതിയായി കാണപ്പെട്ടത് ഡിംപലിനെ ആയിരുന്നു. അതിനിടയിൽ ആണ് അപ്രതീക്ഷിതമായി താരത്തിന് ഷോയിൽ നിന്നും പിന്മാറേണ്ടി വന്നത്. ഡിംപലിൻ്റെ പപ്പയുടെ മരണത്തെ തുടർന്നായിരുന്നു അത്.

താരം തിരിച്ചുവന്നപ്പോൾ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന മണിക്കുട്ടനെ ആണ് കണ്ടത്. വീണ്ടും ഇവരെ ഒന്നിച്ച് കണ്ടതിൻറെ ആഹ്ലാദത്തിലാണ് പ്രേക്ഷകർ. ബിഗ് ബോസ് സീസൺ 3 വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിജയെ കണ്ടെത്താനുള്ള വോട്ടിംഗ് അവസാനിച്ചിട്ട് കുറച്ചുനാളുകളായി. എങ്കിലും ഔദ്യോഗികമായി ഇതുവരെ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല. വിജയെ എന്താണ് പ്രഖ്യാപിക്കാത്തത് എന്ന് ആരാധകർ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. ഇനി അതിന് അധികം നാളുകൾ ഉണ്ടാവില്ല.

മത്സരാർത്ഥികൾ എല്ലാംതന്നെ ചെന്നൈയിൽ എത്തിയിരിക്കുകയാണ്.
മിക്ക മത്സരാർത്ഥികളും എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ഫിനാലെ ചിത്രീകരണത്തിനാണ് താരങ്ങൾ ചെന്നൈയിലെത്തിയത് എന്നാണ് വിവരം. കാത്തിരുന്നു മുഷിഞ്ഞ ആരാധകർക്ക് ഇതെന്തായാലും സന്തോഷവാർത്തയാണ്. ജൂലൈ 23ന് ഇതിൻറെ ചിത്രീകരണം നടക്കുമെന്നാണ് അറിയുന്നത്. ചെന്നൈയിൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിൻ്റെ ചിത്രങ്ങളും പങ്കുവെക്കപെട്ടിട്ടുണ്ട്.

മണിക്കുട്ടൻ, ദിമ്പൽ, കിടിലം ഫിറോസ്, അനൂപ്, സായി വിഷ്ണു, ഋതു മന്ത്ര, നോബി, റംസാൻ എന്നിവരിൽനിന്ന് വിജയിയെ കണ്ടെത്തേണ്ടത്. മികച്ച പ്രതികരണമായിരുന്നു വോട്ടെടുപ്പിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്തായാലും ഷോയുടെ ആരാധകർക്ക് അ ഇതൊരു സന്തോഷവാർത്തയാണ്. ബിഗ് ബോസ് സീസൺൻറെ വിജയി ആരാണെന്നറിയാൻ ഇനി അധികനേരം കാത്തിരിക്കേണ്ട എന്നർത്ഥം