ഇക്ക സീരിയൽ കണ്ടു തന്നോട് അഭിപ്രായങ്ങൾ ഒക്കെ പറയാറുണ്ട്. അദ്ദേഹത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. സാന്ത്വനത്തിലെ നടൻ രാജീവ് പരമേശ്വർ പറയുന്നു.

0

മലയാളം പരമ്പരകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് സാന്ത്വനം. പ്രശസ്ത തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസ്ൻറെ റീമേക്ക് ആണ് ഇത്. പരമ്പര സംപ്രേക്ഷണം ചെയ്തു തുടങ്ങിയതു മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ചിപ്പി കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പര എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിപ്പി തന്നെയാണ് പരമ്പര നിർമ്മിക്കുന്നതും. ഈ പരമ്പരയിൽ ബാലകൃഷ്ണൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത നടനായ രാജീവ് പരമേശ്വർ ആണ്.

ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുള്ള നടൻ ആണ് ഇദ്ദേഹം. ഇപ്പോൾ കുടുംബ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം ഉണ്ട് രാജീവിന്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സാന്ത്വനം തുടങ്ങുന്നത്. രാജീവിനും ചിപ്പിക്കും പുറമേ ഗോപിക അനിൽ, സജിൻ, ബിജേഷ് അവനൂർ തുടങ്ങിയ താരങ്ങളും ഇതിൽ വേഷമിടുന്നു. സാന്ത്വനത്തിലെ അഭിനേതാക്കളുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കും ഏറെ താൽപര്യമാണ്. ഇപ്പോഴിതാ സാക്ഷാൽ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് രാജീവ് പരമേശ്വർ. അദ്ദേഹത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്.

സീരിയൽ ഒക്കെ കാണാറുണ്ട് അദ്ദേഹം. അത് കണ്ടിട്ട് നമ്മളോട് അഭിപ്രായം പറയുകയും ചെയ്യും. ഇത് താൻ വെറുതെ പറയുന്നതല്ല. നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ കാണുമ്പോഴൊക്കെ നമുക്ക് വലിയ റെസ്പെക്ട് തോന്നും. അതുപോലെ തന്നെ നമുക്ക് തിരിച്ചു തരുകയും ചെയ്യും. ജോലി ചെയ്യുമ്പോൾ വളരെ കംഫർട്ട് ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. ഓരോ പരിപാടികൾ ക്കിടയിൽ കാണുമ്പോൾ സംസാരിക്കാറോക്കെ ഉണ്ട്. രാജീവ് പറയുന്നു.

ആദ്യമായി സാന്ത്വനത്തിൽ എ കഥാപാത്രത്തെക്കുറിച്ച് തന്നോട് പറഞ്ഞപ്പോൾ ഇത് താൻ ചെയ്താൽ ശരിയാകുമോ എന്ന് രഞ്ജിത്തിനോടും ചിപ്പിയോടും ചോദിച്ചിട്ടുണ്ട് എന്ന് രാജീവ് പറയുന്നു. എന്തോ ഭാഗ്യം കൊണ്ട് ആൾക്കാർക്ക് ഇഷ്ടമായി എന്നാണ് വിചാരിക്കുന്നത്. നന്നായി ശ്രമിക്കുന്നുണ്ട്. ആരും സിനിമയിലേക്ക് വിളിക്കാത്തത് കൊണ്ടാണ് സീരിയലിൽ ഫോക്കസ് ചെയ്തത്. താരം പറയുന്നു. പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയാണ് രാജീവ് തുടങ്ങുന്നത്. പിന്നീട് പ്രധാന നായകന്മാരുടെ കൂടെ ഒക്കെയും താരം അഭിനയിച്ചിട്ടുണ്ട്.