ഗ്ലാമറസായി അമലാപോൾ, ശ്രദ്ധനേടി പേളിയുടെ കമൻറ്.

0

മലയാളത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ നടിയാണ് അമലാപോൾ. പിന്നീട് താരം മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടുമാറ്റി. മലയാളത്തിലെക്കാളും താരം തിളങ്ങിയത് തമിഴ് തെലുങ്ക് ഭാഷകളിൽ ആയിരുന്നു. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന മുൻനിര നടിയാണ് താരം. നിരവധി പ്രൊജക്ടുകളാണ് അമലയ്ക്കു ചെയ്യാനുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് അമലപ്പോൾ. ഇപ്പോഴിതാ തൻറെ പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്.

പങ്കുവെച്ചത് മുതൽ മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾ നേടുന്നത്. ഗ്ലാമറസായി ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് ഓഹ് മൈ ലവ് എന്നാണ് പേളി കമൻറ് ഇട്ടിരിക്കുന്നത്. ഇൻസ്റ്റയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾക്ക് ഇപ്പോൾ തന്നെ അഞ്ച് ലക്ഷത്തോളം അടുത്ത ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. ലാൽ ജോസാണ് രണ്ടായിരത്തിഒൻപതിൽ ഈ ചിത്രം സംവിധാനം ചെയ്തത്.

നിരവധി പ്രമുഖർ ചിത്രത്തിന് കമൻറ് ചെയ്തിട്ടുണ്ട്. പേളി മാണിയെ കൂടാതെ റിമാകല്ലിങ്കൽ അടക്കമുള്ളവരും കമൻറ് ഇട്ടിരിക്കുന്നു. മൈന എന്ന തമിഴ് ചിത്രമാണ് അമലയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. 2010 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങുന്നത്. തമിഴ്നാട്ടിൽ വമ്പൻ ഹിറ്റായിരുന്നു ഈ ചിത്രം. ഇതിന് തമിഴ്നാട് സർക്കാരിൻറെ മികച്ച നടിക്കുള്ള പുരസ്കാരം താരത്തിന് ലഭിക്കുകയും ചെയ്തു.

പിന്നീട് അമലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. അതിനു ശേഷം നിരവധി ഓഫറുകളാണ് താരത്തിന് ലഭിച്ചത്. അതിനിടയിൽ സംവിധായകനായ എ എൽ വിജയ് യുമായി താരത്തിൻ്റെ വിവാഹവും വിവാഹമോചനവും നടന്നു. പോൾ വർഗീസ് ആനീസ് പോൾ ദമ്പതികളുടെ മകളാണ് അമല പോൾ. അമ്മയുടെ സഹോദരനായ അഭിജിത് പോളാണ് അഭിനയിക്കാനുള്ള താരത്തിൻ്റെ ആഗ്രഹത്തിന് ഉറച്ച പിന്തുണ നൽകിയിരുന്നത്.