പൗർണമി തിങ്കൾ സീരിയൽ രണ്ടാം ഭാഗം ഉടൻതന്നെ. സന്തോഷവാർത്ത പങ്കുവെച്ച് നടി ഗൗരി കൃഷ്ണ

0

കേരളത്തിലുടനീളം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയാണ് പൗർണമി തിങ്കൾ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഈ സീരിയലിന് മികച്ച സ്വീകാര്യതയാണ് മലയാളക്കരയിൽ ലഭിച്ചത്. സീരിയലിലെ പല കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിൽ പ്രതിഷ്ഠ നേടിയിട്ട് കാലങ്ങളായി. ഒരുപക്ഷേ മലയാളിയുടെ സ്വീകരണമുറി അവിസ്മരണീയമാക്കിയ സീരിയലാണ് പൗർണമി തിങ്കൾ. ഇപ്പോഴിതാ പരമ്പരയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് ശ്രദ്ധേയമാവുന്നത്.

പരമ്പരയിലെ മികച്ച നടിയായ ഗൗരി കൃഷ്ണയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. പരമ്പരയിലൂടെ വലിയ സ്വീകാര്യത നേടിയ താരമാണ് ഗൗരി കൃഷ്ണ. പൗർണമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം ഇതിനകം തന്നെ വലിയ ഒരു ആരാധക പിന്തുണ സ്വന്തമാക്കി. സോഷ്യൽമീഡിയയിലും ചർച്ചാവിഷയമാണ് ഗൗരി കൃഷ്ണ.

നിരവധി ട്വിസ്റ്റുകൾ നിറഞ്ഞതാണ് പൗർണമി തിങ്കൾ. അന്യഭാഷാ നടിയായ ഷേണായിയും പുതിയ പതിപ്പിൽ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. നടൻ വിഷ്ണുവാണ് ഗൗരിയുടെ നായകനായെത്തുന്നത്. പ്രേമി എന്നാണ് പൗർണമി യുടെയും, പ്രേമിൻറെയും ജോഡികളെ പ്രേക്ഷകർ വിളിക്കുന്നുണ്ട്. വളരെ മികച്ച ഒരു കെമിസ്ട്രി ആയിരുന്നു ഇരുവരും തമ്മിൽ. അതുകൊണ്ടുതന്നെ നിരവധി ഫാൻ പേജുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇവർക്കുള്ളത്.

ഇരുവരുടെയും ജീവിതം ഇനി എന്താവും എന്ന് ആകാംഷയോടെ നിൽക്കുമ്പോഴാണ് ഗൗരി പുതിയ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്ന് സ്വന്തം ജാനി, സീതാ തുടങ്ങിയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് ഗൗരി കൃഷ്ണ. പൗർണമി ആയിട്ടാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പൗർണമിയുടെയും പ്രേമിയുടെയും പുതിയ കഥ കാണാൻ ആകാംക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ.