സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് നീയും ഞാനും. വേറിട്ട പ്രണയകഥയാണ്സീരിയല് പറയുന്നത്. മലയാള മിനിസ്ക്രീന്‍ രംഗത്ത് ഏറ്റവും മുതല്‍ മുടക്കി ഇറങ്ങിയ പരമ്പര എന്ന ഖ്യാതിയും നീയും ഞാനും സീരിയലിലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം നായക വേഷത്തില്‍ ഷിജു തിരിച്ചെത്തിയ സീരിയല്‍ കൂടിയായിരുന്നു നീയും ഞാനും. ഹെലികോപ്റ്ററില്‍ പറന്നിറങ്ങുന്ന നായകനും കോടീശ്വരനായ നായകന് ഒരു പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവുമൊക്കെയാണ് സീരിയല്‍ പറയുന്നത്.
മറാത്തിയില്‍ തരംഗമായ തുല പഹതെ രേ എന്ന സീരിയലിന്റെ കന്നഡ വെര്ഷന് ഹിറ്റായിരുന്നു. പിന്നീടാണ് ഈ സിരിയല്‍ മലയാളത്തിലേക്ക് എത്തിയത്. 45കാരനായ രവിവര്മന് എന്ന നായക കഥാപാത്രവും 20കാരി ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ഏറെ പുതുമയുള്ളൊരു കഥയാണ് നീയും ഞാനും പറയുന്നതെന്നാണ് സൂചന..
സീരിയലില്‍ വില്ലത്തി വേഷത്തിലെത്തുന്ന സുന്ദരിയാണ് സാന്ദ്ര. സാന്ദ്ര എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ശ്രീലക്ഷ്മിയെ പുകച്ച് പുറത്താക്കി രവിവര്മ്മനോട് അടുക്കാന്‍ ശ്രമിക്കുന്ന വില്ലത്തി കഥാപാത്രമാണ് സീരിയലില്‍ സാന്ദ്ര. കൊല്ലം സ്വദേശിയായ ലക്ഷ്മി നന്ദനാണ് സാന്ദ്രയായി സീരിയലില്‍ എത്തുന്നത്. അഞ്ചലിലാണ് താരം ജനിച്ചതും വളര്‍ന്നതും. പന്നീട് ബഹ്റൈനിലേക്ക് പോകുകയായിരുന്നു. അച്ഛനമ്മമാര്‍ ബഹ്റൈില്‍ ആയത് കൊണ്ടു തന്നെ താരത്തിന്റ പഠനം നാട്ടിലും വിദേശത്തും ആയിട്ടാണ് നടന്നത്.
ഒരു സഹോദരിയാണ് ലക്ഷ്മിക്കുളളത്. ശബരിഗിരി സ്കൂളില്‍ പഠിച്ച താരം പിന്നീട് മാര്‍ത്തോമ കോളേജിലാണ് ഗ്രാജുവേഷന് ചെയ്തത്. പിന്നീട് താരം എയര്ഹോസ്റ്റഴ്സ് ഡിപ്ലോമ ചെയ്തു. ശ്രീമൂലം ക്ലബില്‍ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി ജോലി ചെയ്തുവരികെയാണ് നീയും ഞാനും എന്ന സീരിയലിലേക്ക് താരത്തിന് അവസരം എത്തിയത്. ഇതോടെ ജോലി റിസൈന്‍ ചെയ്ത് മുഴുവന്‍ സമയവും അഭിനയമാക്കി ശ്രദ്ധ. സീരിയലിലെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരോട് താരം പങ്കുവയ്ക്കറുണ്ട്.
ഇപ്പോഴിതാ ലൈവിലെത്തി വിശേഷങ്ങള്‍ പങ്കുവച്ചാണ് താരം എത്തിയിരിക്കുന്നത്. ആരാധകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ പ്രണയം ഉണ്ടായിരുന്നോ എന്നായിരുന്നു ആരാധകരില്‍ ഒരാളുട േെചാദ്യം എന്നാല്‍ ബുദ്ധിപരമായ മറുപടിയാണ് താരം ഇതിന് നല്‍കിയത്. ഇതുവരെ ഇല്ല, ഇല്ലാ എന്ന് പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കില്ല. എങ്കില്‍ പിന്നെ ഉണ്ട് എന്ന് തന്നെ കരുതിക്കോള്ളു എന്നാണ് താരത്തിന്റെ പ്രതികരണം.