മലയാളികളുടെ പ്രിയ നായിക ഇനി തെലുങ്കിൽ കസറും. ആദ്യ ചിത്രം തന്നെ തെലുങ്കിലെ സൂപ്പർസ്റ്റാറിൻ്റെ കൂടെ

0

ഒരു ഭാഷയിൽ നിന്നും മറ്റു ഭാഷകളിലെ ഇൻഡസ്ട്രി കളിലേക്ക് അഭിനേതാക്കൾ ചുവടു മാറ്റുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. പൊതുവിൽ ചെറിയ ഇൻഡസ്ട്രിയിൽ നിന്നും വലിയ ഇൻഡസ്ട്രി കളിലേക്ക് ആയിരിക്കും ഇങ്ങനെയുള്ള ചുവട് മാറ്റങ്ങൾ. ഇപ്പോഴിതാ ഇതാ മലയാളത്തിൻറെ പ്രിയ നായിക തെലുങ്കിൽ അരങ്ങേറാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതും തെലുങ്കിലെ ഒരു സൂപ്പർ നായകൻറെ കൂടെ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച പ്രകടനത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് രജിഷ വിജയൻ.

 

ഈയടുത്ത് ധനുഷിൻ്റെ കർണ്ണൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു താരം. താരത്തിൻ്റെ പ്രകടനം ഈ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജിഷ ഇപ്പൊൾ തെലുങ്കിൽ നായികയാവാനുള്ള തയ്യാറെടുപ്പിലാണ്. രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളികൾക്കെല്ലാം ഏറെ ഇഷ്ടമുള്ള ഒരു സൂപ്പർ താരമാണ് ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്നത്.

സാക്ഷാൽ രവിതേജ ആണ് ചിത്രത്തിലെ നായകൻ. രവിതേജ അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ക്രാക്ക്. കോവിഡ് സമയത്തെ ഇളവിടയിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ശ്രുതിഹാസൻ ആയിരുന്നു ചിത്രത്തിൽ നായിക വേഷം അവതരിപ്പിച്ചത്. തെലുങ്കിലെ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു ഈ ചിത്രം. ഒരു പൊലീസുകാരൻ്റെ വേഷത്തിലാണ് രവിതേജ ചിത്രത്തിൽ അഭിനയിച്ചത്. മാസ് മസാല രാജാ എന്നാണ് രവിതേജ തെലുങ്കിൽ അറിയപ്പെടുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശരത് മന്ദവനയാണ് രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. രജിഷയെ സ്വാഗതം ചെയ്തുകൊണ്ട് ചിത്രത്തിൻറെ അണിയറപ്രവർത്തകർ ഒരു പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ തൻ്റെ ടോളിവുഡ് അരങ്ങേറ്റത്തിൽ സന്തോഷം പങ്കു വെച്ചു കൊണ്ട് രജിഷയും രംഗത്തെത്തി. തെലുങ്കിൽ രവിതേജക്കൊപ്പം അരങ്ങേറുന്നതിൽ താൻ വളരെ സന്തോഷിക്കുന്നു എന്നാണ് താരം പറഞ്ഞത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരത്തെ തേടിയെത്തി. ഒരുപിടി ചിത്രങ്ങളാണ് താരത്തിൻ്റെതായി വരാൻ ഇരിക്കുന്നത്.