ഇവളിപ്പോൾ എൻറെ കാമുകിയാണ്, ദിയ കൃഷ്ണയെ കുറിച്ച് വൈഷ്ണവ് പറയുന്നു.

0

മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് കൃഷ്ണകുമാറിൻ്റെത്. മലയാളികളുടെ ഇഷ്ട ദമ്പതിമാരാണ് കൃഷ്ണകുമാറും, ഭാര്യ സിന്ധു കൃഷ്ണയും. ഇരുവർക്കും നാലു പെൺമക്കളാണ് ഉള്ളത്. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് മക്കൾ. മക്കളെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഒരുപക്ഷേ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള അപൂർവ കുടുംബം ആയിരിക്കും ഇവരുടേത്. മക്കളിൽ മൂന്നു പേർ ഇതുവരെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

അഹാന, ഹൻസിക, ഇഷാനി തുടങ്ങിയവരാണ് സിനിമയിൽ ഇതുവരെ മുഖം കാണിച്ചിട്ടുള്ളത്. ഇതിൽ ആഹാര ആന മലയാളത്തിലെ മുൻനിര നടി ആവാനുള്ള പ്രയാണത്തിൽ ആണ്. ദിയ കൃഷ്ണകുമാർ മാത്രമാണ് ഇതുവരെ സിനിമയിൽ അഭിനയിക്കാത്തത്. ഡാൻസ് വീഡിയോകളും റീൽസുമാണ് ദിയയുടെ പ്രിയപ്പെട്ട മേഖലകൾ. ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട് ദിയക്ക് സാമൂഹ്യമാധ്യമങ്ങളിൽ. ദിയയുടെ അടുത്ത സുഹൃത്താണ് വൈഷ്ണവ് ഹരിചന്ദ്രൻ. ഇരുവരും ഒപ്പമുള്ള വീഡിയോകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ വൈഷ്ണവിൻ്റെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തങ്ങൾ ഇപ്പോൾ പ്രണയത്തിലാണ് എന്ന് വൈഷ്ണവ് പറയുന്നു.

തങ്ങളുടെ റിലേഷനെ കുറിച്ച് സംശയം പ്രകടിപ്പിച്ച ഇൻസ്റ്റഗ്രാം ഫാമിലിയിലെ എല്ലാവരോടുമായി പറയുന്നു. അതെ തങ്ങൾ പ്രണയത്തിലാണ്. തൻറെ ബെസ്റ്റ് ഫ്രണ്ട് ഇപ്പോൾ തൻ്റെ ഗേൾ ഫ്രണ്ട് ആണ്, വൈഷ്ണവ് വീഡിയോയിൽ പറയുന്നു. ഇതേ വീഡിയോ ദിയ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഒട്ടനവധി ആൾക്കാരാണ് ഈ പോസ്റ്റിന് കമൻറുകളുമായി എത്തുന്നത്. ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ ഒരുപാട് സന്തോഷം എന്ന് ഒരാൾ പറഞ്ഞു.

ദിയയുടെ ടിക് ടോക് വീഡിയോകൾ എല്ലാം തന്നെ പ്രസിദ്ധമാണ്. താര ത്തിൻറെ യൂ ട്യൂബ് ചാനലിന് ഒട്ടനവധി സബ്സ്ക്രൈബേഴ്‌സ് ആണുള്ളത്. ദിയക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ് വ്ലോഗിംഗ്. ദിയയുടെ ചേച്ചി ആയ അഹാന ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.