ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയവർക്ക് ഭക്ഷണം വിളമ്പിയാലോ? മികച്ച സംരംഭത്തിലൂടെ യുവാവ് പ്രതിമാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ.

0

ആശയങ്ങളും ഐഡിയ കളും ആവശ്യത്തിന് ഉണ്ടെങ്കിലും അതൊക്ക സ്വപ്നമായി മനസ്സിൽ തന്നെ ഉള്ളവർ ആണ് നമ്മളിൽ പലരും. എന്നാൽ ഒരു ലക്ഷം രൂപ മുതൽമുടക്കി മാസത്തിൽ രണ്ടു ലക്ഷം രൂപയോളം സമ്പാദിക്കുന്ന ഒരു യുവാവിനെ പരിചയപ്പെടാം. മൂന്നുവർഷം മുമ്പായിരുന്നു സ്വന്തമായി ബിസിനസ് ചെയ്യുന്നതിനെക്കുറിച്ച് മുപ്പതുകാരനായ ഗൗരവ് ലോന്ദേ ആലോചിക്കുന്നത്. അതും മുംബൈയിലെ കടുത്ത ട്രാഫിക് ബ്ലോക്കിൽ പെട്ടു നിൽക്കുമ്പോൾ. ഒരു പക്ഷേ അതായിരിക്കും അദ്ദേഹത്തിൻറെ ജീവിതത്തിന് വഴിത്തിരിവായത്.

കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൗരവ് ലോന്ദേ ഹെവി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. അപ്പോൾ ഒരു കപ്പലണ്ടി വിൽപ്പനക്കാരൻ ഗൗര വിനെ സമീപിച്ചു. വിശന്നു വലിഞ്ഞിരിക്കുന്ന അദ്ദേഹത്തിന് ആ ചെറിയ ഭക്ഷണം നൽകിയ ആശ്വാസം ചെറുത് ഒന്നുമായിരുന്നില്ല. അങ്ങനെയാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയവർക്ക് ഭക്ഷണം വിളമ്പിയാൽ നന്നായിരിക്കും എന്ന് അദ്ദേഹത്തിനു തോന്നിയത്.

വീട്ടിലെത്തിയ അദ്ദേഹം പുതിയ സംരംഭത്തെ പറ്റി ഭാര്യയും മാതാപിതാക്കളെയും പറഞ്ഞു ബോധിപ്പിച്ചു. മുപ്പതിനായിരം രൂപ കിട്ടുന്ന ജോലി കളഞ്ഞു ഫുഡ് ബിസിനസിലേക്ക് കടക്കുന്ന മകൻറെ തീരുമാനത്തിൽ അവർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം തൻറെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതിനുശേഷം വീട്ടുകാരോട് വട പാവ് ഉണ്ടാക്കാൻ പറയുകയായിരുന്നു. തുടക്കത്തിൽ വലിയ പരാജയമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് സംഗതി ക്ലിക്കായി.

അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്.പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ ബിസിനസ് ചെയ്യുന്നുണ്ട്. ചിലവെല്ലാം കഴിച്ച് മാസം 80,000 രൂപ സമ്പാദിക്കുന്നുണ്ട്. ബിസിനസ് വളർന്നതോടെ എട്ട് ജീവനക്കാരെ നിയമിച്ചു. ഇവർക്ക് പ്രതിമാസം 6000 രൂപ ശമ്പളമായി നൽകുന്നുണ്ട്. ദി ട്രാഫിക് വടാ പാവ് എന്ന് പ്രിന്റ് ചെയ്ത ഓറഞ്ച് നിറത്തിലുള്ള ടി-ഷർട്ട് ആണ് ഇവർ യൂണിഫോമായി ധരിക്കുന്നത്. ട്രാഫിക് സിഗ്നലുകളിൽ ഈ യൂണിഫോം ധരിച്ച് നിൽക്കുന്നവരെ കണ്ടാൽ ഇപ്പോൾ ആളുകൾ എളുപ്പത്തിൽ തിരിച്ചറിയും. ഇവരെ കണ്ടില്ലെങ്കിൽ സ്ഥിരമായി തന്റെ പക്കലിൽനിന്ന് വടാ പാവ് വാങ്ങിക്കുന്നവർ വിളിച്ച് അന്വേഷിക്കാറുണ്ടെന്നും ഗൗരവ് പറ‍ഞ്ഞു. തന്റെ ആശങ്കയും മറികടന്ന് മകൻ തുടങ്ങി ബിസിനസ് സംരംഭം വിജയിച്ചതിള വലിയ സന്തോഷമുണ്ടെന്നും അമ്മ രാഞ്ച്നയും പറഞ്ഞു