തങ്ങളുടെ ഇഷ്ടം തുറന്നു പറയാൻ സൂര്യയും ഋഷിയും. പുതിയ പ്രോമോ വീഡിയോയുടെ രഹസ്യം കണ്ടുപിടിച്ച് ആരാധകർ.

0

മലയാളത്തിലെ സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. കുടുംബപ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പരമ്പരയാണ് ഇത്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളാണ് പരമ്പരയുടെ ജീവ നാഡികൾ. ദിവസം കൂടുന്തോറും മികച്ച പ്രേക്ഷകപ്രീതി നേടിയ മുന്നേറുകയാണ് ഈ പരമ്പര. ബിപിൻ, അൻഷിദ എന്നീ അഭിനേതാക്കളാണ് സൂര്യയും ഋഷിയുമായി എത്തുന്നത്. ഇവർക്ക് പുറമേ കൃഷ്ണകുമാർ, ശ്രീധന്യ തുടങ്ങിയവരും പരമ്പരയിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ പരമ്പരയുടെ പുതിയ എപ്പിസോഡിലേക്കാണ് ചർച്ചകൾ നീളുന്നത്. സൂര്യ കോളേജിലേക്ക് തിരിച്ചു വരുകയാണ് ഈ എപ്പിസോഡിൽ. ഋഷിയും സൂര്യയും പരസ്പരം കാണുന്നു. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ ഈ രംഗങ്ങൾ നമുക്ക് കാണാം. മാഡത്തിന് ഹോസ്റ്റൽ ഫീസ് താൻ പണം ആയിട്ട് തരാം എന്ന് പറഞ്ഞില്ലേ, എന്നിട്ട് പോലും റൂം തരില്ലെന്ന് വാശിപിടിക്കുന്നത് ആർക്കുവേണ്ടിയാണ്? സൂര്യ ഇങ്ങനെ പറയുന്ന രംഗം നമ്മുക്ക് കാണാം.

ഇതിനുശേഷം എസ് പി സൂരജിനോട് പറയുന്നതാണ് ദൃശ്യം. എല്ലാം പറയുന്നതിനു മുൻപ് നടന്നതൊക്കെ തനിക്ക് എന്നോട് സൂചിപ്പിക്കാമായിരുന്നു. മിനിമം അത്രയെങ്കിലും മര്യാദ തന്നോട് കാണിക്കാമായിരുന്നു. പെട്ടെന്ന് വീട്ടിലേക്ക് പോകാനുള്ള കാരണവും സാഹചര്യവും എന്താണെന്ന് സൂരജ് സാറിന് അറിയാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് സൂര്യ പറയുന്നുണ്ട്. നമ്മളോട് ഇഷ്ടവും സ്നേഹവും ഒക്കെ ഉള്ളവർ അങ്ങനെയാണ് സാർ. നമുക്ക് എന്താ സംഭവിക്കുന്നത് എന്ന് ഇടയ്ക്ക് വിളിച്ച് അന്വേഷിക്കും. സഹായിക്കണം എങ്കിൽ സഹായിക്കും. അതോക്കേയല്ലെ സാർ ബന്ധവും സ്നേഹവും. സൂര്യ ഋഷിയോട് പറയുന്നു.

മികച്ച പ്രതികരണമാണ് പ്രൊമോ വീഡിയോ ഇപ്പോൾ നേടുന്നത്. ഇതിനെ കുറിച്ചുള്ള ചർച്ചകൾ പ്രേക്ഷകർ ആരംഭിച്ചുകഴിഞ്ഞു. ഇരുവരും ഇഷ്ടം തുറന്നു പറയുന്നത് കാണുവാൻ കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. സൂര്യ ട്രാക്കിലേക്ക് വരുമ്പോൾ ഋഷി എന്തേലും പറഞ്ഞു തെറ്റും. ഋഷി ട്രാക്കിലേക്ക് വരുമ്പോൾ സൂര്യയും. ഇനി ഇരുവരും ട്രാക്കിലേക്ക് വരുമ്പോൾ റാണിയമ്മ പാരവച്ച് രണ്ടിനെയും തെറ്റിക്കും. പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കിടുന്നു.