ഒരു കാര്യം ഓർമ്മയിൽ വെക്കുന്നത് നല്ലതാണ്, മമ്മൂട്ടിക്ക് താക്കീതുമായി സോഷ്യൽ മീഡിയ.

0

മലയാളത്തിൻറെ സ്വന്തം മെഗാസ്റ്റാർ ആണ് മമ്മൂട്ടി. ഏതാണ്ട് 40 വർഷത്തിലധികമായി മലയാള സിനിമയിൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ. അഭിനയകുലപതി എന്നതിനോടൊപ്പം തന്നെ തൻറെ സ്റ്റൈലുകൾ കൊണ്ടും ആരാധകർക്കിടയിൽ താരം പ്രിയങ്കരനാണ്. ഏതു തരത്തിലായാലും പുതുമുഖ നടന്മാർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടെത്. താര ത്തിൻറെ ഭക്ഷണരീതികളും വളരെ പ്രസിദ്ധമാണ്.

ഒരുപക്ഷേ ഇത്ര പ്രായമായിട്ടും കൂടി താരത്തിൻ്റെ സ്റ്റൈലിനെ വെല്ലാൻ മറ്റൊരു നടനും ഇൻഡസ്ട്രിയിൽ സാധ്യമാകും എന്ന് തോന്നുന്നില്ല. ഇപ്പോഴിതാ താരത്തിൻ്റെ ഒരു പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്. ചിത്രം പുറത്തു വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. തൻറെ ചിത്രങ്ങൾ താരം ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മുടി പിന്നിലേക്ക് കെട്ടി പുതിയൊരു ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടൈനി പോണി എന്ന അടിക്കുറിപ്പ് ആണ് ചിത്രത്തിന് ഉള്ളത്. മഞ്ഞ നിർത്തൽ ഉള്ള ഷർട്ട് ധരിച്ചിരിക്കുന്ന താരത്തെ ചിത്രത്തിൽ കാണാം. താരം സൈഡ് പോസ് ചെയ്തിരിക്കുന്ന ചിത്രം എന്തായാലും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുക്കുകയും ചെയ്തു. 52 ദിവസം കഴിയുമ്പോൾ വയസ്സ് 70 തികയുകയാണ്, അത് ഓർമ്മയിൽ വെക്കുന്നത് നല്ലതാണ്, ഇതാണ് ഫോട്ടോയ്ക്ക് കീഴിൽ വന്ന രസകരമായ കമൻറുകളിൽ ഒന്ന്. അപമാനിച്ചു മതിയായെങ്കിൽ നിർത്തിക്കൂടെ. വെറുതെ യൂത്തൻമാരെ പറയിപ്പിക്കാൻ ഇറങ്ങിക്കോളും. മറ്റൊരു കമൻറ് പറയുന്നു.

ഇത് എഴുപതാം വയസ്സിലേക്കോ അതോ 17 ലേക്കോ, ഒരു മാസം കഴിഞ്ഞാൽ 70 തികയുന്ന മുതലാണ്, മറ്റൊരു കമൻറ് പറയുന്നു. ഇങ്ങനെ രസകരമായ കമൻറുകൾ കൊണ്ട് നിറയുകയാണ് കമൻറ് ബോക്സിപ്പോൾ. മുൻകൂട്ടി പിറന്നാൾ ആശംസകൾ നേരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭീഷ്മ പർവത്തിലെ പുതിയ ലുക്ക് ആണോ താരത്തിൻ്റെത് എന്ന് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നു. അമൽ നീരദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.