മകളുടെ ജീവിതം കയ്യിൽ പിടിച്ചു കൊണ്ട് ഒരമ്മ. ഇത് സാറാസിലെ അമ്മായിയുടെ യഥാർത്ഥ കഥ.

0

സാറാസ് എന്ന ചിത്രം ഈ കഴിഞ്ഞ ആഴ്ചയാണ് ഓ ട്ടി ട്ടി വഴി പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജൂഡ് ആൻറണി ആണ്. ഈ സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്ന ബെന്നും സണ്ണിവെയ്നും ആണ്. ഒരു സ്ത്രീപക്ഷ സിനിമയാണ് സാറാസ് എന്ന് വേണമെങ്കിൽ പറയാം. ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ആമസോൺ പ്രൈം വഴിയാണ് ചിത്രത്തിൻറെ റിലീസ്. വിമല എന്ന നടി ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട് ഉണ്ട്. ഇപ്പോൾ മകളുടെ തൻറെ മകളുടെ ചികിത്സയ്ക്കായി സഹായം തേടുകയാണ് ഇവരിപ്പോൾ. എറണാകുളം സ്വദേശിനിയാണ് താരം. രണ്ടു പെൺമക്കളുടെ അമ്മയാണ് വിമല. ഭർത്താവ് കുറച്ചു വർഷങ്ങൾക്കു മുൻപ് മരിച്ചു പോയതാണ്. പലവിധ ജോലികൾ ചെയ്തു കൊണ്ടാണ് ഈ അഭിനേത്രി തൻ്റെ കുട്ടികളെ വളർത്തുന്നത്.

മകളുടെ യുടെ ചികിത്സാ ആവശ്യത്തിനായി വലിയൊരു തുക വിമലയ്ക്ക് ആവശ്യമായി വന്നിട്ടുണ്ട്. ഇതിനു മുൻപ് പല ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മഹേഷിൻറെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിൽ വിമല അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

ഒരു സംഘടനയുടെയും ഭാഗം ആയിട്ടില്ല വിമല ഇതുവരെ. കിഡ്നി രോഗമാണ് വിമലയുടെ മകൾക്ക്. ആറു വർഷങ്ങളായി ചികിത്സയിലാണ്. ഡയാലിസിസിനുള്ള തുക നടിയുടെ കയ്യിൽ ഇല്ല. ഇതിനിടയിലാണ് തുടർചികിത്സക്ക് കിഡ്നി മാറ്റിവെക്കണമെന്ന് ഡോക്ടർമാർ പറഞ്ഞത്. കിഡ്നി നൽകാൻ ഈ നടി തയാറാണെങ്കിലും ഓപ്പറേഷൻ ചെയ്യാൻ ഉള്ള തുക ഇവരുടെ കയ്യിൽ ഇല്ലാത്തതാണ് പ്രശ്നം. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ താരമിപ്പോൾ.