താരപുത്രിയുടെയും പത്നിയുടെയും കൂടെ സ്വാന്തനം പരമ്പരയിലെ അച്ചുവും സജിനും. പുത്തൻ വിശേഷങ്ങൾ തിരക്കി പ്രേക്ഷകരും.

0

ചുരുങ്ങിയ കാലം കൊണ്ട് വളരെയധികം ജനപ്രിയത നേടിയ പരമ്പരയാണ് സ്വാന്തനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര വലിയ ആരാധക പിന്തുണയാണ് ഇതിനകം തന്നെ നേടിയെടുത്തത്. പരമ്പരയിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്വാന്തനം സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അഞ്ജലിയും ശിവനും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്.

ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിൻ ആണ്. അഞ്ജലി ആയി ഗോപിക അനിലും തകർത്തു അഭിനയിക്കുന്നുണ്ട്. മലയാള സിനിമയിലൂടെ പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയ ചിപ്പിയും സീരിയലിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പലപ്പോഴും സീരിയൽ വിശേഷങ്ങൾ പങ്കുവെച്ച് ചിപ്പിയും രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അച്ചു.

പരമ്പരയിലെ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയുന്നത് എന്ന് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പരമ്പരയിൽ അച്ചുവിൻറെ സഹോദര വേഷത്തിലെത്തുന്ന ഗിരീഷ് നമ്പ്യാരുടെ ഭാര്യക്കും മകൾക്കുമൊപ്പം ഉള്ള ചിത്രങ്ങൾ ആണ് അച്ചു പങ്കുവെച്ചത്. അച്ചുവിൻറെ ചിത്രത്തിൽ മറ്റൊരു ജ്യേഷ്ഠനായി വേഷമിടുന്ന സജിനും ഉണ്ട്. ഗിരീഷിൻറെ ഭാര്യ അർച്ചനയും മകൾ പാർവതിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സാന്ത്വനം ബ്രദേഴ്‌സ് എന്നാണ് പൊതുവെ ഇവരെ അറിയപ്പെടുന്നത്. നിരവധി ഫാൻസ്‌ പേജുകളും എല്ലാവർക്കുമായി സോഷ്യൽ മീഡിയയിൽ സജീവം ആണ്. പ്രധാനമായും ശിവാജ്ഞലി എന്ന പേരിൽ ഉള്ള ഫാൻ പേജുകൾ ആണ് സജീവം ആകുന്നത്. ഇപ്പോൾ പരമ്പരയിൽ കണ്ണൻ ആയി വേഷവും ഇടുന്ന അച്ചു സുഗന്ദ് പങ്കിട്ട ചില ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് അച്ചു ഈ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്.