ഭർത്താവിനെയും മക്കളെയും ഒന്നും കൂട്ടാതെ ഇവരിങ്ങനെ കറങ്ങി നടക്കുകയാണ് എന്നാണ് പലരുടേയും വിചാരം. വിമർശനങ്ങളുടെ മുനയൊടിച്ച് ലക്ഷ്മി നായരുടെ മറുപടി ഇങ്ങനെ

0

ഒരുപക്ഷേ മലയാളം ചാനലുകളിലെ ഏറ്റവും പഴക്കമേറിയ കുക്കറി ഷോ ആയിരിക്കും ലക്ഷ്മി നായർ നടത്തുന്നത്. മലയാളികൾക്ക് കുക്കറി ഷോ എന്താണെന്ന് കാണിച്ചുകൊടുത്തത് ഒരുപക്ഷേ ലക്ഷ്മിയുടെ പരിപാടിയായിരിക്കും. നിരവധി പ്രേക്ഷകരുള്ള ഒരു പരിപാടിയായിരുന്നു ഈ ഷോ ആദ്യം മുതൽക്ക്. സൂപ്പർഹിറ്റായ ഷോയുടെ പിന്നാലെ ലക്ഷ്മി നിരവധി സമാന പരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിലെത്തി. വെറും ലക്ഷ്മി അല്ല ഡോക്ടർ ലക്ഷ്മി നായർ ആണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്.

ഫ്ലവേഴ്സ് ഓഫ് ഇന്ത്യ, മാജിക് ഓവൻ, സെലിബ്രിറ്റി കിച്ചൺ മാജിക്, എന്നിങ്ങനെ പല ഷോകളും ലക്ഷ്മിയുടെതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ തൻറെ മനസ്സ് തുറക്കുകയാണ് ലക്ഷ്മി നായർ. ഒരുപാട് വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് താൻ. ഭർത്താവിനും മക്കൾക്കും ഒന്നും കൊടുക്കാതെ ഇവരിങ്ങനെ നാട് കറങ്ങി നടക്കുകയാണ് എന്ന വിമർശനങ്ങൾ ഒക്കെ കേട്ടിട്ടുണ്ട്. അതിൻറെ യഥാർത്ഥ വശം അറിയാത്തവർ മാത്രമാണ് അങ്ങനെ പറയുന്നത്. താൻ സ്ഥിരമായി യാത്രയിലാണ് എന്ന് കരുതുന്നവരുണ്ട്. ഇന്ത്യയുടെ പല ഭാഗത്ത് വെച്ച് ചിത്രീകരിച്ച ഓരോ പരിപാടികൾ കാണുമ്പോൾ പ്രത്യേകിച്ചും.

ഇതൊക്കെ കാണുമ്പോൾ ഇവർ സ്വാഭാവികമായി ചോദിക്കുന്നത് ഭർത്താവും മക്കളും എവിടെ എന്നാണ്. അവരുടെയൊക്കെ കാര്യം ആരാണ് നോക്കുന്നത് എന്നാണ്. ഒരു വിവാഹം കഴിയുമ്പോൾ ഭാര്യയും ഭർത്താവും ഒരേപോലെ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് തൻറെ പക്ഷം. രണ്ടുപേരുടെയും ജോലി ഒരുപോലെ നടക്കണം. അദ്ദേഹത്തിന് അദ്ദേഹത്തിൻറെ കരിയർ നോക്കേണ്ടതുണ്ട്. തൻറെ പുറകെ നടക്കൽ മാത്രമല്ലല്ലോ അദ്ദേഹത്തിൻറെ പണി. അപ്പോൾ ഭർത്താവ് കൂടെ വരാറുണ്ടോ, ഒറ്റയ്ക്കാണോ എന്നുള്ള ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. ഒരു പരസ്പര ബഹുമാനമാണ് അത്.

മറ്റു ചിലർക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല. ഭർത്താവിൻ്റെയും മക്കളുയും ഒക്കെ നല്ല പിന്തുണ തനിക്കുണ്ട്. ഒരു മാസത്തിൽ 10 ദിവസത്തിൽ താഴെ ഒക്കെ ആണ് പരിപാടിക്ക് വേണ്ടി മാറ്റി വയ്ക്കാറ്. ബാക്കി ദിവസങ്ങൾ വീട്ടിലായിരിക്കും. കുട്ടികൾ ഏകദേശം അവരുടെ കാര്യങ്ങൾ നോക്കി കൊള്ളും എന്ന പ്രായം ആയപ്പോഴാണ് പരിപാടികളിൽ കൂടുതൽ സജീവമായത്. സ്ത്രീകൾ സ്വയം പര്യാപ്തത നേടണം എന്ന് കരുതുന്ന ഒരു ഭർത്താവാണ് തൻറെത്. തുടക്കത്തിൽ സാരിയുടുത്തായിരുന്നു താൻ പല പരിപാടികളും അവതരിപ്പിച്ചിരുന്നത്. ജീൻസും ടോപ്പും ഇട്ടപ്പോൾ പല വിമർശനങ്ങളും നേരിട്ടു. താരം പറയുന്നു.