ഭർത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെയൊക്കെ ജീവിക്കണം എന്ന് തീരുമാനിക്കുന്ന ഒരു സമൂഹമാണിത്, ഒരു സമയത്ത് ഭർത്താവ് വയ്യാതെ കിടക്കുമ്പോൾ മേക്കപ്പിട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്ന് പറഞ്ഞു തന്നെ കുറ്റപ്പെടുത്തി അവർ – വെളിപ്പെടുത്തലുമായി ഇന്ദുലേഖ

  0

  ദൂരദർശനിലെ പരമ്പരകളിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നടിയാണ് ഇന്ദുലേഖ. ഹീറോസ് എന്ന് ദൂരദർശൻ പരമ്പരയിലൂടെയാണ് ആണ് ഇന്ദുലേഖ അഭിനയത്തിലേക്ക് എത്തുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു ബാലികയായിരുന്നു ഇന്ദുലേഖ അപ്പോൾ. ഒരു അഭിനയമോഹി ഒന്നുമല്ലായിരുന്നു നടി. തീർത്തും യാദൃശ്ചികമായാണ് താൻ അഭിനയത്തിൽ തുടരാൻ തീരുമാനിക്കുന്നത് എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  ബാലതാരമായി ധാരാളം ടെലിഫിലിമുകളിലും സീരിയലുകളിലും ഇന്ദുലേഖ അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് മുൻനിര നടിയായി പരമ്പര കളിലേക്ക് ഇന്ദുലേഖ എത്തുന്നത്. ഏതാണ്ട് പതിനഞ്ച് സിനിമകളിലും ഏഴുപത്തിയഞ്ചോളം സീരിയലുകളിലും കൂടാതെ കുറേ ടെലിഫിലിമുകളിലും താരം വേഷമിട്ടിട്ടുണ്ട്. ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച നിമിഷങ്ങളിൽ പതറാതെ മുന്നോട്ടു പോയ കഥ പറയുകയാണ് ഇവരിപ്പോൾ. അഭിനേതാക്കൾ എല്ലാവരും ഗ്ലാമർ ലോകത്തായിരിക്കും പുറത്തു നിന്നു നോക്കുന്നവർക്ക്. അഭിനേതാക്കൾ എപ്പോഴും സന്തോഷത്തോടെ ആണ് എന്നായിരിക്കും ഇവർ ധരിച്ചിരിക്കുന്നത്.

   

  വ്യക്തിപരമായുള്ള അനുഭവം തനിക്ക് പറയാം. തൻറെ ഭർത്താവ് ചില ആരോഗ്യ പ്രശ്നങ്ങളും ആയി ആശുപത്രിയിൽ അഡ്മിറ്റ് ആയി ഇരിക്കുകയായിരുന്നു ആറു വർഷങ്ങൾക്ക് മുൻപ്. താൻ അപ്പോൾ ദേവി മഹാത്മ്യം എന്ന പരമ്പരയിൽ ആയിരുന്നു അഭിനയിക്കുന്നത്.സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റില്ല. താൻ ചെന്നില്ലെങ്കിൽ ഷൂട്ട് ആകെ മുടങ്ങും. ഒരു സീരിയൽ ഒരുപാട് പേരുടെ ജീവിത മാർഗമാണ്. അത് അവരെ കൂടി ബുദ്ധിമുട്ടിക്കും. ഇതൊക്കെ കൊണ്ട് തന്നെ ഭർത്താവിനെ നോക്കുവാൻ ഒരു നഴ്സിനെ ഏൽപ്പിച്ച് ഷൂട്ടിങ്ങിനു പോയി താൻ. അന്ന് തൻറെ സാഹചര്യങ്ങൾ നേരിട്ട് അറിയാവുന്ന ചിലർ പോലും ഭർത്താവ് വയ്യാതെ കിടക്കുമ്പോൾ മേക്കപ്പിട്ട് അഭിനയിക്കാൻ പോയി എന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. താൻ തളർന്നുപോയ ഒരു അവസരമാണത്. കാരണം അവരിൽ പലർക്കും തൻ്റെ സാഹചര്യം നന്നായി അറിയാവുന്നത് ആയിരുന്നു. അദ്ദേഹത്തിൻറെ വിയോഗത്തോടെ കൂടുതൽ തളർന്നുപോയി.

  മാനസികമായി ഇനി എന്ത് എന്നുള്ള ചോദ്യമായിരുന്നു. മുന്നോട്ട് എങ്ങനെ എന്നുള്ള ചോദ്യം ഭയപ്പെടുത്തി. ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ എങ്ങനെ നടക്കണം എങ്ങനെ ജീവിക്കണം എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് ഇത്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതി എന്ന് വിശ്വസിക്കുന്ന ആളാണ് താൻ. കുടുംബമാണ് തനിക്ക് എല്ലാ സപ്പോർട്ടും തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലും എല്ലാം മകൾ അഭിപ്രായം പറയും. ഒരു എംബിഎ ബിരുദധാരിയാണ് ഇന്ദുലേഖ. മകൾ ഉണ്ണിമായ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്.