സൂപ്പർ താരങ്ങൾ അണിനിരന്ന ആ ചിത്രത്തിൽ നിന്നും നിർമ്മാതാവിനു ലഭിച്ച ലാഭം എത്രയാണെന്ന് അറിയുമോ? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി കല്ലിയൂർ ശശി

0

മലയാളത്തിലെ മുൻനിര താരങ്ങളാണ് ജയറാമും ദിലീപും. ഇരുവരും മിമിക്രി യിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. കലാഭവൻ ആണ് ഇരുവർക്കും സിനിമയിലേക്ക് എത്തുവാനുള്ള അടിസ്ഥാനം ഒരുക്കിയത് എന്ന് വേണമെങ്കിൽ പറയാം. ജയറാമാണ് ഇതിൽ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. കുടുംബസദസ്സുകളുടെ ഇഷ്ട നായകൻ ആയിരുന്നു ഇദ്ദേഹം. ഒരുകാലത്ത് ജയറാം നായകനായി ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ ബ്ലോക്ബസ്റ്ററുകൾ ആയിരുന്നു.

സ്ലാപ് സ്റ്റിക് കോമഡികളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ദിലീപ്. വർഷങ്ങൾക്കിപ്പുറം ജനപ്രിയനായകൻ എന്ന ടാഗ് ലൈനിലാണ് ദിലീപ് അറിയപ്പെടുന്നത്. കുടുംബ പ്രേക്ഷകരുടെയും ഒപ്പം കൊച്ചു കുട്ടികളുടെയും ഇഷ്ട നായകൻ. ജയറാമാണ് തനിക്ക് സിനിമയിലേക്കുള്ള വഴിയൊരുക്കിയത് എന്ന ദിലീപ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു ചിത്രത്തിനെ കുറിച്ചുള്ള വിശേഷം ആണ് അതിൻറെ നിർമാതാവ് പങ്കുവയ്ക്കുന്നത്. ആറാം തമ്പുരാൻ ഹിറ്റായി നിൽക്കുന്ന സമയത്ത് രഞ്ജിത്ത് കഥയെഴുതിയ ചിത്രമായിരുന്നു അത്. കൈകുടുന്ന നിലാവ് എന്നായിരുന്നു ചിത്രത്തിൻ്റെ പേര്. കമൽ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങുന്നത് 1998ലാണ്. മികച്ച ഒരു താരനിര ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്.

നൂറ് ദിവസം ഓടും എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ചിത്രം പ്രദർശനത്തിനെത്തുന്നത്. ജയറാം, ദിലീപ്, കലാഭവൻ മണി, മുരളി എന്നീ താരങ്ങളെല്ലാം ഉണ്ടായിരുന്നു ചിത്രത്തിൽ. ചിത്രത്തിൻറെ ഓഡിയോ റൈറ്റ്സ് എല്ലാം വലിയ വിലയ്ക്കാണ് വിറ്റുപോയത്. ശാലിനി ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. താരം വളരെയേറെ തിളങ്ങിനിൽക്കുന്ന സമയമായിരുന്നു അത്. എന്നാൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് വിചാരിച്ചപോലെ കളക്ഷനുകൾ ഒന്നും ലഭിക്കുകയുണ്ടായില്ല.

വൻലാഭം പ്രതീക്ഷിച്ച് ഇറക്കിയ ചിത്രത്തിൽ നിന്ന് വലുതായി ഒന്നും കിട്ടിയില്ല എന്നാണ് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറു മായ കല്ലിയൂർ ശശി പറയുന്നത്. അതേസമയം ചിത്രം നഷ്ടമായിരുന്നു എന്ന് താൻ ഒരിക്കലും പറയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ലാഭവും നഷ്ടവും അല്ലാത്ത ഒരു ചിത്രമായിരുന്നു അത്. നഷ്ടമാകാത്തത് തന്നെ വലിയ കാര്യം ആയി താൻ കണക്കാക്കുന്നു എന്നും അദ്ദേഹം പറയുന്നു. മുടക്കുമുതൽ തിരിച്ചു കിട്ടിയത് തന്നെ തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അദ്ദേഹം പറഞ്ഞു.