മതം തനിക്ക് കണ്‍സേണ്‍ ആയിരുന്നില്ല: നടി റിമ കല്ലിങ്കല്‍

0

എട്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് ഒട്ടും ആഡംബരമില്ലാത്ത രീതിയില്‍ വിവാഹം കഴിച്ച വ്യക്തികളാണ് സംവിധായകന്‍ ആഷിഖ് അബുവും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും. മതം തനിക്ക് കണ്‍സേണ്‍ ആയിരുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. വിവാഹം കഴിക്കുമ്പോൾ തൻ്റെ സ്വന്തം സമ്പാദ്യത്തിൽ ആയിരിക്കണമെന്നും ലളിത വിവാഹം നടന്നത് എങ്ങനെ എന്നും നടി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. മതം തന്റെ കണ്‍സേണ്‍
ആയിരുന്നില്ലെന്നും സ്വര്‍ണ്ണം രക്ഷിതാക്കള്‍ക്ക് ഭാരമാവും എന്നുള്ള ചിന്ത നേരത്തേ തന്നെ തനിക്കുണ്ടായിരുന്നുവെന്നും റിമ പറഞ്ഞു.

‘പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്ബാദിച്ച്‌ തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം.അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത എനിക്കുണ്ടായിരുന്നു. കല്യാണവും അങ്ങനെ വേണമെന്ന് എനിക്കുണ്ടായിരുന്നു.എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. ഭംഗിക്ക് വേണ്ടി കല്ല്യാണത്തിന് ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ ഭാരം കൊണ്ട് നടക്കാനാവാത്ത വിധം ആഭരണങ്ങള്‍ കുത്തിനിറക്കുന്നതിനോട് താല്‍പര്യമില്ല’- റിമ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് നേരെ നമ്മുടെ ചുറ്റിനുമുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ എല്ലാവരും നിലകൊള്ളണമെന്നാണ് താരം പറയുന്നത്.’പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്ബത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്ബിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും’- റിമ പറയുന്നു.വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് റീമ കല്ലിങ്കൽ.മാമാങ്കമെന്ന പേരില്‍ ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട് താരം.