സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

0

മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ ഉയര്‍ത്തെഴുന്നേല്‍പ്പ് നിങ്ങള്‍ക്കവിടെ കാണാനാവും. സൗരവ് ഗാംഗുലിയുടെ ബയോപിക്ക് പുറത്തുവരുന്നതിനോടുള്ള സെവാഗിന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രവചനമായിരുന്നു ഇത്.ആരായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന കാര്യം ഇപ്പോള്‍ പറയുക സാധ്യമല്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

”ശരിയാണ് എന്റെ ജീവിതം പറയുന്ന സിനിമ എടുക്കുന്നതിന് സമ്മതമാണെന്ന് ഞാന്‍ അറിയിച്ചിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ പുറത്തിറങ്ങുക. ഈ ഘട്ടത്തില്‍ സംവിധായകന്‍ ആരാണെന്ന് പറയുക സാധ്യമല്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാകാന്‍ കുറച്ച്‌ ദിവസങ്ങള്‍ കൂടി എടുക്കും,” സൗരവ് ഗാംഗുലി വിശദീകരിച്ചു.ന്യൂസ് 18 ബംഗ്ലായ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ സൗരവ് ഗാംഗുലി ആയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

നേരത്ത് സഞ്ജു എന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിനെ രണ്‍ബീര്‍ പകര്‍ന്നാടിയിരുന്നു.വലിയ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴില്‍ 200 മുതല്‍ 250 കോടി വരെ ചെലവിലാണ് ചിത്രം തയ്യാറാവുക എന്നും സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ധാരാളം പുരഗോമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയ്യാറായി കഴിഞ്ഞെന്നും നിര്‍മ്മാണ കമ്ബനി ഗാംഗുലിയുമായി ഇതിനോടകം തന്നെ പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.കോഴക്കേസില്‍ കുടുങ്ങി ഗ്രൗണ്ടില്‍ 11 പേരായിരുന്ന ഇന്ത്യന്‍ ടീമിനെ ഒരു സംഹമാക്കി മാറ്റി വിജയിക്കാന്‍ ശീലിപ്പിച്ച 2011ലെ ലോകകപ്പ് വിജയത്തില്‍ ടീമിന്റെ പ്രധാന താരങ്ങളായ യുവ്‌രാജ്,സെവാഗ്,ഹര്‍ഭജന്‍,സഹീര്‍ ഖാന്‍,ഗൗത,ഗംഭീര്‍ എന്നിവരെ വളര്‍ത്തിയെടുത്ത ഗാംഗുലിയുടെ ബയോപിക് വരുമ്ബോള്‍ ഒരു ഇന്ത്യന്‍ ക്രി‌ക്കറ്റ് പ്രേമി അക്ഷമനായെങ്കില്‍ കുറ്റം പറയാനാവില്ല.ദാദ എന്ന വിളിപ്പേരുള്ള സൗരവ് ഗാംഗുലി എന്ന നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറച്ച ആവേശം അത്രയും അധികമാണ്.ബിസിസിഐ പ്രസിഡന്റ് ആകുന്നത് വരെയുള്ള ഗാംഗുലിയുടെ ജീവിതമായിരിക്കും സിനിമയുടെ പ്രമേയം.വനിതാ ക്രിക്കറ്റ് താരങ്ങളായ മിഥാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും തയ്യാറാകുന്നുണ്ട്. ഈ കൂട്ടത്തിലേക്കാണ് ഗാംഗുലിയുടെ സിനിമയും എത്തുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഹൃതിക്ക് റോഷനാണ് ഗാംഗുലിയായി എത്തുക എന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗാംഗുലിയോ ഹൃതിക്ക് റോഷനോ ഇതു സബന്ധിച്ച്‌ യാതൊരു കാര്യങ്ങളും വ്യക്തമാക്കിയിരുന്നില്ല.നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ ജീവിതകഥ സിനിമയായിരുന്നു. സുശാന്ത് സിങ് രജപുത് നായകനായ, എം. എസ്‌. ധോണി : ദി അന്റോൾഡ് സ്റ്റോറി , വലിയ ഹിറ്റായിരുന്നു.