അല്ലു അര്‍ജ്ജുന്റെ മകള്‍ അല്ലു അർഹ സിനിമയിലേക്ക്

0

അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ നാലാം വയസ്സില്‍ അഭിനയരംഗത്തേക്ക്. ശാകുന്തളം എന്ന ചിത്രത്തിലാണ് അല്ലു അര്‍ഹ അഭിനയിക്കുക. രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയായാണ് അല്ലു അര്‍ഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച്‌ ഗുണശേഖര്‍ പറയുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

സമാന്ത ശകുന്തളയായെത്തുന്ന ചിത്രത്തില്‍ സൂഫിയും സുജാതയും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. മകള്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം അല്ലു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂര്‍വ്വം അറിയിക്കുന്നു.അല്ലു അര്‍ഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകള്‍ക്ക് ഈ അവസരം നല്‍കിയ ഗുണശേഖറിന് നന്ദി’, എന്നാണ് അല്ലു കുറിച്ചത്.’ഞങ്ങള്‍ക്ക് ഇങ്ങിനെയൊരു ബഹുമതി നല്‍കിയതിന് നന്ദി അല്ലു അര്‍ജ്ജുന്‍. ഭരത രാജകുമാരനായി അല്ലു അറയെ പരിയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു” എന്നാണ് നിര്‍മാതാവിന്റെ ട്വീറ്റ്.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം എന്നിവരാണ് മറ്റ് താരങ്ങള്‍. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം “പുഷ്പ”യില്‍ കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് അല്ലു എത്തുന്നത്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വിജയ് സേതുപതി പുഷ്പയില്‍ വില്ലനായി അഭിനയിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്ന് അടുത്തിടെ നിര്‍മ്മിച്ച തെലുങ്ക് ചിത്രമായ ഉപ്പേനയില്‍ താരം വില്ലനായി അഭിനയിച്ചു.നടി സായി പല്ലവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ്. അല്ലു അര്‍ജുന്റെ സഹോദരിയുടെ വേഷത്തിലാകും സായി പല്ലവി എത്തുന്നത് എന്ന് വാര്‍ത്ത വന്നിരുന്നു.മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്.മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു.