ബ്രോ ഡാഡിക്ക് തുടക്കം കുറിച്ച് പ്രിത്വിരാജ് സുകുമാരൻ

0

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിക്ക് തുടക്കമായി. ഇന്നലെ രാവിലെ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. സുപ്രിയ മേനോനാണ് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചത്.

 

തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഇന്ന് രാവിലെ ഞങ്ങള്‍ ബ്രോ ഡാഡിക്ക് തുടക്കമിട്ടു, ഡയറക്ടര്‍ സര്‍ വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക് തിരിച്ചെത്തി- എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫാമിലി ഫണ്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബ്രോ ഡാഡി പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഇന്‍ഡോര്‍ ഷൂട്ടിങിന് പോലും അനുമതിയില്ലാത്ത സാഹചര്യത്തില്‍ മലയാള സിനിമകള്‍ കൂട്ടത്തോടെ അന്യസംസ്ഥാനങ്ങളിലേക്ക്.ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി. തെലങ്കാന, തമിഴ്നാട്ട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഷൂട്ടിങ് മാറ്റിയിരിക്കുന്നത്.ബ്രോ ഡാഡി കൂടാതെ ജിത്തൂ ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍്റെ ഷൂട്ടിംഗും കേരളത്തില്‍ പ്ലാന്‍ ചെയ്‌തതായിരുന്നു.നിരവധി പുതിയ സിനിമകളാണ് ഷൂട്ടിങ് അനുമതി തേടി കാത്തിരിക്കുന്നത്. ഇന്‍ഡോറായി ഷൂട്ട് ചെയ്യുവാന്‍ പോലും സംസ്ഥാനത്ത് അനുമതിയില്ല, ഈ സാഹചര്യത്തിലാണ് സിനിമകള്‍ കൂട്ടത്തോടെ കേരളം വിട്ട് പോകുന്നത്. കേരളത്തില്‍ നിന്നും പുറത്തേക്ക് ഷൂട്ടിംഗ് മാറ്റുന്നതോടെ ചിത്രത്തിന്‍്റെ ബജറ്റിലും വര്‍ധനവുണ്ടാകുമെങ്കിലും മറ്റ് മാര്‍ഗങ്ങളില്ലാത്ത സ്ഥിതിയാണ്.നേരത്തെ ടെലിവിഷന്‍ പരിപാടികള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഷൂട്ടിം​ഗ് നടത്താന്‍ സംസ്ഥാന സര്‍ക്കാ‍ര്‍ അനുമതി നല്‍കിയിരുന്നു. ഇതേ രീതിയില്‍ സിനിമാ ഷൂട്ടിം​ഗും അനുവദിക്കണം എന്നാണ് ഫെഫ്ക അടക്കമുള്ള സംഘടനകളുടേയും ചലച്ചിത്രസംഘടനകളുടേയും അണിയറ പ്രവര്‍ത്തകരുടേയും ആവശ്യം. ഭൂരിഭാ‌ഗം സിനിമാപ്രവര്‍ത്തകരും ഫസ്റ്റ് ഡോസ് വാക്‌സിന്‍ സ്വീകരിച്ച കാര്യവും ഇവര്‍ ചൂണ്ടികാണിക്കുന്നു.