സുഹാസിനിയ്ക്കൊപ്പം ശോഭനയും രേവതിയും മുതൽ കനിഹയും രമ്യ നമ്പീശനും വരെ. പ്രേക്ഷകഹൃദയം കീഴടക്കി ‘മാർഗഴി തിങ്കൾ’.

0

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ നടികൾ ഒരുമിക്കുകയാണ്. മ്യൂസിക് വീഡിയോയിലൂടെ സൈബർ ലോകത്തിൻറെ കൈയടി നേടുകയാണ് ഇവർ. തെന്നിന്ത്യൻ നായികമാരുടെ മാർഗഴി തിങ്കൾ എന്ന മ്യൂസിക് വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് . മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോയ്ക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

മലയാളം തമിഴ് ഭാഷകളിലെ പ്രിയനായികമാർ ഒന്നിക്കുന്ന മ്യൂസിക്കൽ വീഡിയോ ആണ് മാർഗഴി തിങ്കൾ. നടിമാരായ സുഹാസിനി മണിരത്നം, ശോഭന, രേവതി, കനിഹ, അനു ഹാസൻ, നിത്യ മേനോൻ, രമ്യ നമ്പീശൻ എന്നിവർ മ്യൂസിക് വീഡിയോയുടെ ഭാഗമായിട്ടുണ്ട്. ഇതിനകം തന്നെ വലിയ തരംഗമാണ് വീഡിയോ സൈബർലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്.

മാർഗഴി തിങ്കൾ എന്ന തമിഴ് ഗാനത്തിൻറെ പുനരാവിഷ്കരണത്തിന് നൃത്തചുവടുകളുമായി നടി ശോഭനയും എത്തിയിട്ടുണ്ട്. വീഡിയോയുടെ പുനരാവിഷ്കരണം സംവിധാനം ചെയ്തത് സുഹാസിനി മണിരത്നം ആണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ ആൽബം പ്രേക്ഷകരിൽ എത്തിയത്. ഉടനടി തന്നെ ആൽബം വൈറലാവുന്നു കയും ചെയ്തു. മികച്ച പ്രകടനമാണ് വീഡിയോയിൽ പ്രിയനായികമാർ കാഴ്ചവച്ചത്.

നടിമാരുടെ ഓരോ സംരംഭവും പൊതുവേ സൈബർ ലോകത്തിൻറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. മാർഗ്ഗ തിങ്കളും ആൽബവും ഇതിനകം തന്നെ ഹിറ്റായി . കഴിഞ്ഞവർഷം ഫോട്ടോ ഷൂട്ട് ആയിട്ടാണ് നടിമാർ എത്തിയത്. രാജാരവിവർമ്മയുടെ പെയിൻറിംഗ്കളുടെ പുനരാവിഷ്കരണം നടത്തിയ ഫോട്ടോഷൂട്ട് ചുക്കാൻ പിടിച്ചതും നടി സുഹാസിനി ആയിരുന്നു . പ്രേക്ഷകരുടെ പ്രിയങ്കരി കളായ തെന്നിന്ത്യൻ നടികൾ ആയിരുന്നു ഫോട്ടോ ഷൂട്ടിനായി ഒത്തുചേർന്നത്.