സംവിധായകനാകാൻ ഒരുങ്ങി കാർത്തിക് ശങ്കർ

0

ലോക്ക് ഡൗൺ കാരണം നിരവധി കലാകാരൻമാർ ഉയർന്നു വന്നിട്ടുണ്ട്. പലരും സ്വന്തമായി യൂട്യൂബ് ചാനലുകൾ തുടങ്ങി ആയിരുന്നു പരീക്ഷണങ്ങൾ. എന്നാൽ മലയാളികൾക് എല്ലാം സുപരിചിതമായ ഒരു പേരാണ് കാർത്തിക് ശങ്കർ. നിരവധി വെബ് സീരീസ്, ഹ്രസ്വ ചിത്രങ്ങൾ തുടങ്ങിയവയിലൂടെ ഒക്കെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അഭിനേതാവും, സംവിധായകനുമൊക്കെയാണ് കാർത്തിക് ശങ്കർ. തന്റെ വീട്ടിലുള്ളവരെ തന്നെ കഥാപാത്രങ്ങളാക്കി വീഡിയോ ചെയ്യുന്നതായിരുന്നു കാർത്തിക്കിന്റെ പ്രത്യേകത. അമ്മയ്ക്കും അച്ഛനും വല്ല്യച്ഛനും സുഹൃത്തുക്കള്‍ക്കുമൊക്കെ ഒപ്പം കാർത്തിക്ക് ഒരുക്കിയ നുറുങ്ങു വീഡിയോകൾ പ്രേക്ഷകരിൽ ചിരി പടർത്തിയിരുന്നു. 1.22 മില്യൺ സബ്സ്ക്രൈബേഴ്‌സ് ആണ് കാർത്തിക്ക് ശങ്കറിന്റെ യൂട്യൂബ് ചാനലിനുള്ളത്. ഇപ്പോഴിതാ താരം ഒരു സിനിമയുടെ സംവിധായകൻ ആകുവാൻ പോകുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്ത.

കാർത്തിക് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമൊത്ത് പങ്കു വെച്ചിരിക്കുന്നത്. തെലുങ്കിലാണ് കാർത്തികിന്‍റെ സിനിമാ സംവിധായകനായുള്ള അരങ്ങേറ്റം. തെലുങ്കിലെ ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ കോടി ദിവ്യ ദീപ്തിയാണ് ചിത്രം നിർമിക്കുന്നത്. സിനിമയിലെ അഭിനേതാക്കളുടെ പൂർണ വിവരങ്ങൾ ഈ മാസം 15ന് രാവിലെ 9ന് പുറത്തുവിടുമെന്നും കാർത്തിക് അറിയിച്ചിട്ടുണ്ട്. കാർത്തിക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം – “മക്കളെ….അങ്ങനെ ഞാൻ ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ പോകുന്നു …!! ചിത്രം തെലുങ്കിൽ ആണ് ….!! തെലുങ്കിലെ ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ ആണ് ചിത്രം നിർമ്മിക്കുന്നത്”.