ഡിംപല്‍ ബാലിന്റെ റ്റാറ്റുവിന് കമന്റും ആയി അനൂപ് കൃഷ്ണൻ

    0

    ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍.ലോക് ഡൗണിനെത്തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചുവെങ്കിലും ഫിനാലെ നടത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.പിതാവിന്റെ മരണത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഡിംപല്‍ ഷോ വിട്ട് പോയതിന്റെ വിഷമത്തിലായിരുന്നു പ്രേക്ഷകര്‍.

    ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡിംപല്‍ പുതിയ വിശേഷം പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്.താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.ടാറ്റുപ്രേമിയാണ് താനെന്ന് നേരത്തെ ഡിംപല്‍ പറഞ്ഞിരുന്നു. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായ അനൂപ് കൃഷ്ണനും ഡിംപലിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റ് പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളുടെ പ്രോത്സാഹനം , നിങ്ങളുടെ ബലം, നിങ്ങളുടെ കരുത്ത്. അദ്ദേഹത്തിന്റെ പേരില്‍ തന്നെയുണ്ട് എല്ലാം-സത്യവീര്‍ സിംഗ്.ദൈവം നിങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു അനൂപ് കമന്റ് ചെയ്തത്. ടാറ്റുപ്രേമിയാണ് താനെന്ന് നേരത്തെ ഡിംപല്‍ പറഞ്ഞിരുന്നു. പുതിയ ടാറ്റുവില്‍ പപ്പയുടെ പേരാണ് താരം എഴുതിയത്. അടുത്തിടെയായിരുന്നു സത്യവീര്‍ സിംഗ് ബാല്‍ അന്തരിച്ചത്.

    ഫൈനല്‍ ഫൈവില്‍ വരാന്‍ നൂറുശതമാനം സാധ്യതയുള്ള മത്സരാര്‍ത്ഥിയായ ഡിംപലിനെ ഷോയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പ്രേക്ഷകരും ചാനലിനോട് ആവശ്യമുന്നയിച്ചിരുന്നു.അതേസമയം, ഷോയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡിംപല്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അമ്മയ്ക്കും സഹോദരിമാര്‍ക്കും കൂടെ നില്‍ക്കുന്നതാണ് ഇപ്പോള്‍ ഏറെ പ്രധാനമെന്നും തങ്ങളുടെ വേദനകളില്‍ കൂടെ നിന്ന പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഡിംപല്‍ അറിയിച്ചു.എന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമാവുക എന്നതായിരുന്നു എന്റെ ആഗ്രഹം. ആയിരക്കണക്കിന് പേരുടെ ഇഷ്ടം കവര്‍ന്നതിലൂടെ അതു ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞു. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്തുപോയ സമയത്ത് ഷോയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മണിക്കുട്ടനാണ്.ഡിംപല്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചതും മണിക്കുട്ടന്‍ തന്നെയാണ്. അതേസമയം ഇവരുടെ സൗഹൃദ നിമിഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.