അപ്രതീക്ഷിത ട്വിസ്റ്റുകളും ആയി ‘അമ്മ അറിയാതെ’ പരമ്പര. ഇനി കഥ പുതിയ തലങ്ങളിലേക്ക് എത്തുമെന്ന് മലയാളക്കര.

0

മലയാളി പ്രേക്ഷകർ അടുത്തിടെയായി വളരെയധികം ചർച്ച ചെയ്ത സീരിയലാണ് അമ്മ അറിയാതെ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മലയാളിക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. സീരിയലിലെ കഥാപാത്രങ്ങളുടെ പുതിയ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചാവിഷയമാണ്.

അലീന എന്ന പെൺകുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് അമ്മ അറിയാതെ. മലയാളം സീരിയൽ ചരിത്രത്തിൽ ഇതുപോലൊരു സീരിയൽ ആദ്യമായിരിക്കും. തന്നെ ഉപേക്ഷിച്ചുപോയ അമ്മയോട് പ്രതികാരം ചെയ്യാൻ എത്തുന്ന അലീനയുടെ കഥ മറ്റൊരു തരത്തിലേക്ക് മാറിയിരിക്കുന്നു. പ്രതികാരം ചെയ്യാനെത്തിയ മകൾ അമ്മയ്ക്ക് സംഭവിച്ച ദുരന്തങ്ങൾ അറിയുന്നതോടെയാണ് ടിസ്റ്റ് സംഭവിക്കുന്നത്. ഇപ്പോൾ അമ്മയ്ക്ക് വേണ്ടി ജീവിക്കുകയാണ് അലീന. അമ്മയ്ക്കു വേണ്ടി ഉള്ള കടമകൾ ചെയ്യുന്ന അലീനയ്ക്ക് കയ്യടി കൊടുക്കുകയാണ് മലയാളി സമൂഹം.

ഒരിക്കലും അലീനയുടെ അമ്മ അറിയരുത് ഈ ദുരന്തം. സ്വന്തം അമ്മ തന്നെ മകളോട് പറയുന്ന ആ അപൂര്‍വ്വ മൂഹുര്‍ത്തം. മോള്‍ക്ക് ഇനി എന്ത് സംഭവിച്ചാലും നടന്നതൊന്നും ആ അമ്മ അറിയരുത്. ആ മൂന്ന് പേരെ ഇനി ഞാന്‍ എന്ത് ചെയ്യണമെന്ന് അലീന അമ്മയോട് തന്നെ ചോദിക്കുന്നു. ഇനി അമ്മയോടുള്ള കടമ നിറവേറ്റുകയാണ്. അച്ഛനെന്ന പദത്തിന്റെ അര്‍ഥം കാറ്റില്‍ പറത്തി അവനോടൊപ്പം അങ്കത്തിനിറങ്ങുമ്പോള്‍ ഇതുവരെ ടെലിവിഷനില്‍ കാണാത്ത കഥാ മുഹൂര്‍ത്തങ്ങള്‍. എന്നുമാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

വ്യത്യസ്തമായ കഥാസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്ന പുതുമ നിറച്ച് ഒരു സീരിയൽ ആണ് അമ്മ അറിയാതെ. മികച്ച പ്രൊമോ ആണ് ഏഷ്യാനെറ്റ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സീരിയലിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി നിരവധി കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ബോൾഡ് അലീനയെ ഞങ്ങൾക്ക് തിരിച്ചു വേണം എന്നാണ് പലരും അറിയുന്നത്. ഇനിയുള്ള ത്രില്ലിംഗ് എപ്പിസോഡുകൾ നമുക്ക് കാത്തിരുന്നു കാണാം.