നല്ലൊരു ജീവിതത്തിലുള്ള അവസരം ദൈവം ഇപ്പോൾ തന്നു, ഇനിയുള്ള ജീവിതം റോബിനൊപ്പം ബഹ്റൈനിൽ, മനസ്സുതുറന്ന് ഭാഗ്യലക്ഷ്മി സീരിയൽ നായിക ശ്രീലയ.

0

മലയാളക്കരയിൽ വളരെയധികം പ്രേക്ഷകശ്രദ്ധ ആർജ്ജിച്ച പരമ്പരയായിരുന്നു ഭാഗ്യലക്ഷ്മി. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ഈ സീരിയലിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പരമ്പരയിലെ പല കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയത് അവർ നൽകിയ അവതരണ മികവുകൊണ്ട് തന്നെയാണ്. പല കഥാപാത്രങ്ങളും മലയാളിയുടെ സ്വീകരണമുറി അവിസ്മരണീയം ആക്കിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു കുട്ടി മണി എന്ന കഥാപാത്രം.

വർഷങ്ങൾക്കിപ്പുറവും മലയാളിയുടെ സ്വന്തം കുട്ടി മണിയാണ് ശ്രീലയ. വർഷങ്ങളായി മിനിസ്ക്രീനിൽ തിളങ്ങിയ താര കുടുംബത്തിൽനിന്ന് വന്ന അംഗമാണ് ശ്രീലയ. എങ്കിലും ഭാഗ്യലക്ഷ്മി സീരിയലിലൂടെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. എന്നാൽ ഇപ്പോൾ വൈറൽ ആയിരിക്കുന്ന വാർത്ത താരത്തിൻറെ മംഗല്യം ആണ്. പുതുവർഷത്തിൽ തന്നെ പുതിയ ജീവിതത്തിലേക്ക് താരം കടന്നു കഴിഞ്ഞു.

ബഹ്റൈനിൽ സ്ഥിരതാമസക്കാരനായ ചങ്ങനാശ്ശേരി സ്വദേശിയുമായ റോബിൻ ചെറിയാനാണ് ശ്രീലയയെ ജീവിതസഖിയാക്കിയത്. ഒരു കസിൻ വഴി വന്ന വിവാഹ ആലോചന ആണെന്നും വീട്ടുകാരുടെ സെലക്ഷൻ ആണെന്നും താരം പറയുന്നു. ദൈവത്തിൻറെ അനുഗ്രഹം ആയിട്ടാണ് താരം വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

താരത്തിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു ‘പ്രണയവിവാഹം ആയിരുന്നില്ല. പക്കാ അറേഞ്ച്ഡ് വിവാഹം. എന്നാൽ ഇപ്പോൾ ഞങ്ങൾ പ്രണയത്തിൽ ആണ്. പെട്ടെന്ന് ആയിരുന്നു വിവാഹം. അച്ചാച്ചൻ ഈ ഡിസംബർ 17 ന് ആണ് വന്നത്. പിന്നെ ഏഴു ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞിട്ട് 26 ന് ആണ് കാണുന്നത്. പക്ഷെ അതിന് മുൻപേ ചാറ്റിങ്ങും വീഡിയോ കോളും ഒക്കെ ഉണ്ടായിരുന്നു. പെണ്ണുകാണൽ കഴിഞ്ഞശേഷം ആണ് ജനുവരി മൂന്നിന് വിവാഹം നടത്തുന്നത്. എന്റെ സഹോദരി ശ്രുതിയുടെ വിവാഹ ദിവസവും അന്ന് തന്നെയാണ്. ചങ്ങനാശ്ശേരിയിൽ വച്ചായിരുന്നു വിവാഹം. അതിനുശേഷം ജനുവരി അഞ്ചിനാണ് ബോൾഗാട്ടിയിലെ വച്ച് റിസപ്‌ഷൻ നടത്തുന്നത്. അങ്ങിനെ പുതിയ ഒരു ലൈഫ് സ്റ്റാർട്ട് ചെയ്തു’. നിരവധി പേരാണ് താരത്തിന് ആശംസ അര്പ്പിച്ചു രംഗത്തെത്തിയിരിക്കുന്നത്.