ലോക്ക് ഡൗൺ എങ്ങനെയൊക്കെയാണെന്ന് നോക്കിയിട്ടേ വിവാഹ തിയതി തീരുമാനിക്കാൻ പറ്റുള്ളൂ : വിവാഹ വിശേഷങ്ങളുമായി എലീന

0

നടിയായും അവതാരകയായും മലയാളികൾക്കെല്ലാം പ്രിയങ്കരിയാണ് എലീന പടിക്കൽ ‍. അടുത്തിടയിലായിരുന്നു എലീനയുടെ വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് സീസണ് 2ൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് എലീനയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളൊക്കെ പ്രേക്ഷകർ മനസ്സിലാക്കിയത്. ബിഗ് ബോസ് രണ്ടാം സീസണിൽ ‍ പങ്കെടുത്ത സമയത്താണ് എലീനയുടെ പ്രണയത്തെ കുറിച്ച് എല്ലാവരും അറിഞ്ഞത്. തുടർന്ന് കഴിഞ്ഞ വർഷം വിവാഹത്തിന് ഒരുങ്ങുന്ന കാര്യം എലീന അറിയിച്ചു. കോഴിക്കോട് സ്വദേശി രോഹിത് ആയിരുന്നു എലീനയുടെ വരൻ . ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് കോഴിക്കോട് സ്വദേശി രോഹിത്ത് പി നായരുമായുളള എലീനയുടെ വിവാഹം തീരുമാനിച്ചത്. കോഴിക്കോട് വെച്ചാണ് വിവാഹം നടക്കുക. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും ചടങ്ങുകൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് എലീന പറയുന്നു. ഓഗസ്റ്റ് മുപ്പതിനാണ് താരത്തിൻ്റെ വിവാഹം. എന്നാൽ ലോക്ക് ഡൗൺ എങ്ങനെയൊക്കെയാണെന്ന് നോക്കിയിട്ടേ വിവാഹ ഒരുക്കങ്ങൾ മുന്നോട്ടു പോകാനാകൂവെന്നും എലീന വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു.

എല്ലാവരുടെയും സ്നേഹവും പിന്തുണയുമുണ്ടാകണമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എലീന പറഞ്ഞിരുന്നു.രോഹിത്തിനൊപ്പമുളള വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ എപ്പോഴും പങ്കുവെക്കാറുണ്ട് എലീന.ജനുവരിയിൽ ‍ തിരുവനന്തപുരത്ത് വെച്ചായിരുന്നു എലീനയുടെയും രോഹിത്തിന്റെയും വിവാഹ നിശ്ചയം.കോയമ്ബത്തൂരാണ് പുടവ തയാറാക്കാൻ കൊടുത്തിരിക്കുന്നത്. രോഹിത്തിന്റെ വീട്ടിൽ നിന്നുള്ള സാരിയാണ് ഇങ്ങനെ ഒരുക്കുന്നത്. താലികെട്ടുമ്പോൾ ഉടുക്കുന്ന എന്റെ സാരി കാഞ്ചീപുരത്താണ് ഒരുക്കുന്നത്. സാരിയിൽ അപ്പ, അമ്മ എന്നു നെയ്തു വെയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഫൈനൽ തീരുമാനമായിട്ടില്ല എന്നും എലീന പറഞ്ഞു.’ഹൽ ദി, മെഹന്തി, മധുരം വെയ്പ്പൊക്കെ പ്ലാൻ ‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഉറപ്പിക്കാറായിട്ടില്ല.തൻ്റെ ബ്രൈഡ്സ്മെയ്ഡിസെ കുറിച്ച് തുറന്ന് പറയുകയാണ് എലീന, ബ്രൈഡ്സ്മെയ്ഡായി ബിഗ്ബോസ് മലയാളം സീസൺ 2ലെ എലീനയുടെ സഹമത്സരാർത്ഥികളായിരുന്ന രേഷ്മയും അലസാൻഡ്രയെന്ന സാൻഡ്രയും ഉണ്ടായിരുന്നുവെന്ന് എലീന പറയുന്നു.

ക്രിസ്റ്റ്യൻസിനിടെയിൽ ഉള്ള പരിപാടിയാണ് ഇത്. വധു ബ്രൈഡ്സ് മെയ്ഡ്സിന് ഗിഫ്റ്റ് ഹാംപറുകൾ കൈമാറും, അത് അവർ അക്സപ്റ്റ് ചെയ്ത് കഴിഞ്ഞാൽ അവരാണ് വിവാഹദിനത്തിൽ വധുവിനൊപ്പം ഒരേപോലെ വസ്ത്രം ധരിച്ച് എപ്പോഴുമുണ്ടാകുക. അങ്ങനെ തൻ്റെ രണ്ട് സുഹൃത്തുക്കളും ഉണ്ട്.എന്നാൽ അവരുടെ ഗിഫ്റ്റ് ഹാംപറുകൾ തൻ്റെ പക്കലുണ്ട്.ബ്രൈഡ്സ് മെയ്ഡ്സായി വരുന്ന സുഹൃത്തുക്കളുമായി താൻ അടുത്തിടെ അതിരപ്പള്ളിക്കൊരു ട്രിപ്പൊക്കെ പോയിരുന്നു. ഇതിൻ്റെ ചിത്രങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലൂടെ ഞാൻ പങ്കുവെച്ചിരുന്നു. ഈ മാസം ആദ്യ ആഴ്ച ഇത് മാത്രമായിരുന്നു തൻ്റെ ഇൻസ്റ്റാ സ്റ്റോറി. അപ്പോൾ കുറെ പേർ തന്നോട് ഇതിനെ പറ്റി ചേദിച്ചിരുന്നെന്നും അവരോടൊക്കെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എലീന പറഞ്ഞു. രോഹിത്തിനെ ആദ്യം കാണുന്നത് ബാംഗ്ലൂരിൽ ‍ വെച്ചാണെന്ന് എലീന മുൻപ് പറഞ്ഞിട്ടുണ്ട്.എലീനയുടെ ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു രോഹിത്ത്. ഫ്രണ്ടിനെ കാണാൻ വന്നപ്പോൾ ഹായ് പറഞ്ഞു തുടങ്ങിയതാണ്. ‘ചെന്നൈയിലാണ് രോഹിത്ത് പഠിച്ചിരുന്നത്. അവിടെ നിന്ന് എന്നെ കാണാനായി വീക്കെൻഡിൽ ‍ബാംഗ്ലുരിലേക്ക് വന്നു. എന്നാല്‍ 2014 അവസാനമായപ്പോഴാണ് ഞാനും കൂടുതൽ അടുത്തതെന്ന്’ എലീന പറഞ്ഞു.ബിഗ് ബോസിലുളള സമയത്താണ് ഞാനും രോഹിത്തും സ്‌ട്രോങ്ങാണെന്ന് വീട്ടുകാർ മനസിലാക്കിയതെന്നും എലീന പറഞ്ഞിട്ടുണ്ട്. എന്നാൽ ആ സമയത്തൊന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതം മൂളിയില്ല.

എന്നാൽ പിന്നീട് രണ്ട് വീട്ടുകാരും സംസാരിച്ച് ഓക്കെ പറഞ്ഞു. ഡേ വിത്ത് എ സ്റ്റാർ, ഡിഫോർ ‍ ഡാൻസ് പോലുളള ഷോകളിലൂടെയാണ് എലീന പടിക്കൽ കൂടുതൽ ശ്രദ്ധേയായത്. കൂടാതെ ഭാര്യ എന്ന പരമ്പരയിലും നടി അഭിനയിച്ചു. ബിഗ് ബോസ് രണ്ടാം സീസണിൽ ‍ അവസാനം വരെ നിന്ന മൽസരാർത്ഥികളിൽ ഒരാളായിരുന്നു എലീന പടിക്കൽ.