ബിഗ് ബോസ് മൂന്നാം സീസണിൽ പ്രിയ ഗായിക റിമി ടോമിയും? ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി താരം.

0

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മെഗാ ഷോ ആണ് ബിഗ് ബോസ് സീസൺ ത്രീ. മലയാളത്തിൽ രണ്ടു സീസൺ മികച്ച രീതിയിൽ സംപ്രേക്ഷണം ചെയ്ത ഏഷ്യാനെറ്റ് തന്നെയാണ് മൂന്നാം സീസണും ഏറ്റെടുത്തിരിക്കുന്നത്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഇന്ത്യയിലുടനീളം ബിഗ് ബോസിന് ലഭിച്ചിട്ടുള്ളത്. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിൽ നിലവിൽ ബിഗ്ബോസ് പരമ്പര ഉണ്ട്.

സ്റ്റാർ സിംഗർ എട്ടാം സീസൺ വേദിയിൽ വച്ചായിരുന്നു ബിഗ് ബോസ് ത്രീയുടെ ഒഫീഷ്യൽ ലോഗോ ലോഞ്ചിങ്. യുവനടൻ ടോവിനോ തോമസ് ആയിരുന്നു ലോഗോ അവതരിപ്പിച്ചത്. ബിഗ് ബോസ് മൂന്നാം സീസൺ ഉടൻതന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സീസണിൽ ആരൊക്കെ ഉണ്ടാവും എന്ന ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ.

എന്നാൽ കഴിഞ്ഞ ദിവസം അവതാരകനായി മോഹൻലാൽ എത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. രഷ്മി നായർ, ബോബി ചെമ്മണ്ണൂർ, ഗോവിന്ദ് പത്മസൂര്യ, റിമി ടോമി എന്നിങ്ങനെ നിരവധി പേർ ഉണ്ടാകും എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. റിമി ടോമി ഉണ്ടാവുമെന്ന് പല യൂട്യൂബ് ചാനലുകളിലും പ്രചരിച്ചു. എന്നാൽ ഇതിൻറെ സത്യാവസ്ഥ പറയുകയാണ് താരമിപ്പോൾ.

വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ തൻറെ അതൃപ്തി അറിയിക്കുകയാണ് താരം. എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ഒരുപാടുപേർ ചോദിക്കുന്നുണ്ട് ബിഗ്ബോസിൽ ഉണ്ടാകുമോ എന്ന്? ഇല്ല എന്ന് പറയുന്നു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ തരണം ചെയ്യാൻ ഇങ്ങനെ സാധിക്കുന്നുള്ളൂ എന്നും താരം പറയുന്നു. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് റിമി ടോമി ഇക്കാര്യം സ്ഥിരീകരിച്ചത്.