മനസിനെ ശാന്തമാക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് പറയുകയാണ് അങ്കിത

0

സോഷ്യൽ മീഡിയയിൽ സജീവമാണ് മോഡലും നടൻ മിലിന്ദ് സോമന്റെ ഭാര്യയുമായ അങ്കിത കോൻവാർ. ഫിറ്റ്നസിനെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ഇടയ്ക്കിടെ അങ്കിത പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ശരീരം മനസിനെ എപ്പോഴും സന്തോഷമാക്കി വയ്ക്കേണ്ടത് പ്രധാനമാണ്. ശാന്തമായ മനസ്സാണ് ശരീരത്തിന് ഏറ്റവും മികച്ച പരിഹാരം എന്നു താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. ‘എന്റെ മനസ്സിലേക്ക് ശ്രദ്ധ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി ചിലപ്പോൾ എന്റെ ഓർമ്മകളുമായി ഒരു കോണിൽ നിശബ്ദമായി ഇരിക്കും. മനസ്സ് ശാന്തമാവുമ്ബോൾ ശരീരവും ശാന്തമാവുന്നു. മനസ്സ് ശാന്തമായി മികച്ചൊരു തീരുമാനം എടുക്കുമ്ബോൾ ശരീരവും അതിനെ പിന്തുടരും. മാനസികാരോഗ്യത്തിനായി ഉള്ളിലേക്ക് ശ്രദ്ധ ചെലുത്തുക, ആത്മാവിനെ പരിപോഷിപ്പിക്കുക, ശരീരം പിന്തുടരും…’ – അങ്കിത സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഭർത്താവ് മിലിന്ദ് സോമൻ ഉൾപ്പെടെ നിരവധി പേർ അങ്കിതയുടെ പോസ്റ്റിനെ അനുകൂലിച്ച്‌ രം​ഗത്തെത്തി.

സ്വയം സ്‌നേഹിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച്‌ ഇതിന് മുൻപും താരം പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഏറെ നാളായി പ്രണയത്തിന് ശേഷമാണ് മിലിന്ദ് അങ്കിതയെ വിവാഹം ചെയ്തതു. ആർഭാടങ്ങളില്ലാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ പരമ്ബരാഗത ആചാരപ്രകാരമായിരുന്നു വിവാഹം. മിലിന്ദും അങ്കിതയുമായുള്ള പ്രണയവാർത്ത പുറത്തു വന്നപ്പോൾ തന്നെ വിമർശനത്തിന്റെ നടുവിലായിരുന്നു മിലിന്ദ്. അടുത്തിടെ മിലിന്ദ് സോമൻ അങ്കിതയുമായുള്ള മൂന്നാം വിവാഹ വാർഷികദിനത്തിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ച കുറിപ്പ് ഏറെ വൈറലായിരുന്നു.