ഒരു ദിവസം മൂന്ന് കല്യാണം കഴിച്ചതിനെക്കുറിച്ച്‌ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി

0

അവതാരകനായും നടനായും മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. മഴവിൽ മനോരമ എന്ന ചാനലിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിൽ നടിയും അവതാരകയും ആയ പേളിമാണിക്കൊപ്പം അവതാരകനായെത്തിയപ്പോഴാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അടയാളങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായി തുടക്കം കുറിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ മാത്രമല്ല നെഗറ്റീവ് വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ലോക്ഡൗൺ സമയത്തായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോഴിതാ ജിപി പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒരു ദിവസം മൂന്ന് കല്യാണം കഴിച്ചതിനെക്കുറിച്ച്‌ പറഞ്ഞുള്ള വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം ജി പി പോസ്റ്റ് ചെയ്തത്.

മൂന്ന് വീഡിയോ ലിങ്കുകളും താരം ഫേസ്ബുക്കിൽ ‍ പോസ്റ്റ് ചെയ്തിരുന്നു. രസകരമായതും അപ്രതീക്ഷിതവുമായ കാര്യങ്ങളാണ് ഇതിനിടയിൽ ‍ നടന്നത്.മലയാളി, തമിഴ്, തെലുങ്ക് ഹിന്ദു വെഡ്ഡിങ് വിവാഹങ്ങൾ. പല തരത്തിലുള്ള വേഷവിധാനങ്ങളും ഇമോഷനുമായിരുന്നു ഇവയ്ക്കെല്ലാം. കായൽക്കരയിൽ ‍ സെറ്റിട്ടപ്പോൾ കാറ്റടിച്ചപ്പോൾ എല്ലാം പറന്നുപോയി, അങ്ങനെ രസകരമായ കാര്യങ്ങളും നടന്നിരുന്നു. ദിവ്യ പിള്ളയും മഹിമ നമ്ബ്യാരും ആയിരുന്നു വധുവിന്റെ വേഷങ്ങൾ ‍ ചെയ്തത്. ഈ വിവാഹങ്ങൾക്കായി ഒരുങ്ങുന്നതും ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളും ജിപി പങ്കുവയ്ക്കുന്നുണ്ട്. താരത്തിന്റെ തന്നെ വിവാഹമാണോ നടന്നതെന്ന തരത്തിൽ പ്രചാരണങ്ങളും നേരത്തെ ഉണ്ടായിരുന്നു. പരസ്യ ചിത്രത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകരിൽ പലരും ജിപിയുടെ വിവാഹമല്ല നടന്നത് എന്ന് തിരിച്ചറിഞ്ഞത് എന്നതാണ് സത്യം. മൂന്ന് വിവാഹം കഴിഞ്ഞതുകൊണ്ട് ജീവിതത്തിലെ ഒറിജിനൽ കല്യാണത്തിന് ‍ടെൻഷനൊന്നുമുണ്ടാവില്ലല്ലോയെന്ന രസകരമായ കമന്റും വീഡിയോയ്ക്ക് കീഴിലുണ്ട്.

https://m.facebook.com/story.php?story_fbid=349493546537750&id=100044313221968