മാലിക് ഒടുവിൽ പ്രേക്ഷകരിലേയ്ക്ക് : ഏറ്റവും കൂടുതൽ സ്ക്രീൻ പ്രസൻസ് വിനയ് ഫോർട്ടിന്

0

മാലിക് ഒടുവിൽ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. റിലീസിന് ദിവസങ്ങൾ മാത്രമുള്ള സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് അണിയറ പ്രവർത്തകർ. ട്രെയിലറും ടീസറും പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. തിയറ്ററർ എക്‌സ്പീരിയൻസിന് എടുത്ത ചിത്രമാണ് മാലിക്, മികച്ച ക്വാളിറ്റിയിൽ ഒടിടിയിറ റിലീസ് ചെയ്യുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ഫഹദ് ഫാസിൽ പറഞ്ഞിരുന്നു. ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദിനൊപ്പം വിനയ് ഫോർട്ട്, ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, നിമിഷ സജയൻ ഉൾപ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളിൽ.

അതേസമയം മാലിക്കിൽ അഭിനയിച്ച അനുഭവം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ദിലീഷ് പോത്തനും വിനയും ജോജുവും. സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ വിനയ് ഫോർട്ടിനാണ് എറ്റവും കൂടുതൽ സ്‌ക്രീൻസ്‌പേസുളളത് എന്നാണ് ജോജു പറഞ്ഞത്. ഇതിന്‌റെ കാരണം ജോജു പറഞ്ഞപ്പോൾ അഭിമുഖത്തിൽ ചിരിപൊട്ടി. അത് മറ്റൊന്നും കൊണ്ടല്ല വേണ്ടെന്ന് പറഞ്ഞിട്ടും എല്ലാ സീനിലും അവൻ കയറി നിൽക്കുകയായിരുന്നുവെന്നാണ് ജോജുവിന്റെ കമന്റ്. ഇതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടാണ് വിനയ് മറുപടി നലൽകിയത്. എന്തേ ഇത് പറഞ്ഞില്ലെന്ന് താൻ ആലോചിക്കുകയായിരുന്നു വിനയ് ജോജുവിനോട് പറഞ്ഞു. ‘കഥയിൽ പ്രാധാന്യമുളള വേഷം തന്നെയാണ് തനിക്കെന്നും ഒരു പീരിയഡ് സിനിമയാണ് മാലിക്ക് എന്നും’ നടൻ പറയുന്നു. ‘മൂന്ന് നാല് ഗെറ്റപ്പുകളുളള കഥാപാത്രമാണ്. കഥാപാത്രത്തെപ്പറ്റിയും വിനയ് മനസ്സ് തുറന്നു. ‘ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താൻ മാലികിൽ അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കൂടിയാണ് ഡേവിഡ്. വളരെ ആഴമുള്ള കഥാപാത്രമാണ് ഡേവിഡ്. അതുമാത്രമല്ല മഹേഷ് നാരായണൻ എന്ന ഫിലിം മേക്കറിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്നു,’ വിനയ് പറഞ്ഞു.

1965 മുതൽ 2014വരെയുളള കഥയാണ് മാലിക്കെന്നും’ ദിലീഷ് പോത്തൻ പറഞ്ഞു. അതേസമയം ‘മൂന്ന് കാലഘട്ടത്തിലും വരുന്ന കഥാപാത്രമാണ് തൻ്റേത് എന്ന് ജോജു പറഞ്ഞു. എന്നാൽ സിനിമയിൽ ഉടനീളമുളള കഥാപാത്രമല്ല. ദിലീഷിനേക്കാളും കുറച്ച് സ്‌ക്രീൻ സ്‌പേസ് കുറവാണ്’ എന്നും ജോജു പറഞ്ഞു. ‘മുൻപ് ചെയ്തതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന റോളാണ്. വളരെ ആഴമുളള കഥാപാത്രമാണ് മാലിക്കിലേത് എന്നും, മഹേഷ് നാരായണൻ എന്ന ഫിലിം മേക്കറിനൊപ്പം പ്രവർത്തിക്കാനായത് ഒരു അംഗീകാരമായി കണക്കാക്കുന്നു എന്നും’ വിനയ് ഫോർട്ട് പറഞ്ഞു. 2020 ഏപ്രിൽ മാസം റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.

പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായി നിർമ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ മാലികിൽ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വർഗീസ് ക്യാമറയും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.