സീരിയലിൽ നിന്നും ലഭിച്ച പ്രതിഫലം കൊണ്ടാണ് വീട് വാങ്ങിയത് ; വീട് വാങ്ങിയതിനു പിന്നിലെ രഹസ്യവുമായി ക്യഷ്ണകുമാർ

0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ഭാര്യയും നാല് പെൺമക്കളുമടങ്ങുന്ന അഞ്ച് സ്ത്രീകൾ ഉള്ള വീട്ടിലാണ് നടൻ കൃഷ്ണ കുമാറിന്റെ ജീവിതം. ഇവർ എല്ലാവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. വീട്ടിൽ ലേഡീസ് ഹോസ്റ്റൽ നടത്തുന്ന മലയാള നടൻ എന്ന പേരും താരത്തിനൊപ്പമുണ്ട്. പോയ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സ്ത്രീ എന്നാണ് തന്റെ വീടിന് പേരിട്ടിരിക്കുന്നത്. വീടിനു നൽകിയ പേരിനെക്കുറിച്ച്‌ തുറന്നുപറയുകയാണ് താരം. ദൂരദർശൻ കാലം കഴിഞ്ഞ് സ്ത്രീ എന്ന സീരിയൽ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു.

ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകൾ. ആകെ ഉള്ള പുരുഷൻ ഞാനാണ്. വീട്ടിലെ ഏക ആൺതരി എന്നതിന് സുഖമുണ്ട്. ഞാൻ വളർന്ന വീട്ടിൽ അച്ഛനും ആൺമക്കൾക്കും ഇടയിൽ അമ്മ മാത്രമായിരുന്നു പെൺതരി. ഈ സീൻ ദൈവം വീണ്ടും റിവേഴ്‌സ് ചെയ്തതാകും എന്റെ കാര്യത്തിലെന്ന് കൃഷ്ണ കുമാർ പറയുന്നു. എന്റെ കാര്യത്തിൽ, കുറെ ഒക്കെ ട്രോളന്മാരാണ് നമ്മളെ എഴുതി സഹായിച്ചത്. എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച്‌ കഴിയുമ്ബോൾ ഒരു പൊസിഷനിലെത്തും. എഴുതി കൊണ്ടിരിക്കുന്നവൻ എന്നും എഴുതി കൊണ്ടിരിക്കും. കാരണം അവർ നെഗറ്റീവ് മാത്രമേ കാണുന്നുള്ളു. പക്ഷേ അതൊന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മുഖത്ത് നോക്കി റഷ്യൻ ഭാഷയിൽ ആരെങ്കിലും തെറി വിളിച്ചാൽ ഓക്കേ ചേട്ടാ എന്ന് പറഞ്ഞിട്ട് നമ്മൾ പോരില്ലേ. അതുപോലെ തന്നെയാണ് ഇതും. മക്കളുടെ നേരെയുള്ള സൈബർ അറ്റാക്ക് പലരും കൃത്യമായ ഉദ്ദേശം വച്ച്‌ കൊണ്ട് വൈരാഗ്യ ബുദ്ധിയോടെ ചെയ്യുന്നതാണെന്ന് തോന്നും.