ഫ്ലോറൽ സാരിയിൽ തിളങ്ങി ഭാവന, വൈറലായി ചിത്രങ്ങൾ

0

മലയാളികൾക്കും തെന്നിന്ത്യൻ സിനിമാലോകത്തിനും പ്രിയങ്കരിയാണ് ഭാവന. വിവാഹ ശേഷം താരം മലയാളസിനിമയിൽ നിന്നും പിന്മാറിയിരുന്നു. നടൻ ദിലീപുമായുള്ള പ്രശ്നങ്ങൾക്ക് ശേഷം മലയാളത്തിൽ ഒട്ടും സജീവമല്ല ഭാവന. ഇപ്പോൾ ബാംഗ്ലൂരിൽ ഭർത്താവ് നവീനൊപ്പമാണ് ഭാവന. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ൽ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് നവീൻ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഏതാനും സാരിചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ പൂക്കളുടെ ഡിസൈനുള്ള കറുപ്പ് സാരി ധരിച്ച്‌ അതി സുന്ദരിയായി എത്തിയിരിക്കുന്ന തന്റെ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് ഭാവന. കറുപ്പിൽ നിറയെ പൂക്കളുള്ള ഫ്ളോറൽ സാരിയിലാണ് നടി ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം വൈറലായിരിക്കുകയാണ്.

ധാരാളം കമൻ്റുകൾ, ലൈക്കും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റിമി ടോമി, അൻസിബ, ഷംന കാസിം എന്നിവരും ചിത്രങ്ങൾക്ക് കമന്റുമായി​ എത്തിയിട്ടുണ്ട്. മലയാളത്തിലും അതെ പോലെ തന്നെ തമിഴിലും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന. അഭിനയമികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ‍ വലിയ രീതിയിൽ‍ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. നവാഗതരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ അഭിനയജീവിതത്തിന് തുടക്കം. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് ഭാവന സ്ഥാനം കുറിച്ചു. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. 2017ലാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കന്നടയിൽ മൂന്നുചിത്രങ്ങൾ കൂടി ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.