സംയുക്ത വർമ്മയെ എന്താണ് അഭിനയിക്കാൻ വിടാത്തത്.? അയാൾ അതുതന്നെ ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം കാരണം വെളിപ്പെടുത്തി ബിജു മേനോൻ.

0

മലയാളക്കരയിൽ വളരെയധികം ആരാധകരുള്ള താരദമ്പതികൾ ആണ് സംയുക്ത വർമ്മയും ബിജു മേനോനും. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംയുക്താവർമ്മ മലയാളികൾക്ക് പ്രിയപ്പെട്ട താരമായത് നടിയുടെ അഭിനയ മികവ് തന്നെയാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന താരത്തിൻറെ തിരിച്ചുവരവിനായി നിരവധി പേരാണ് ആഗ്രഹിച്ചത്. സിനിമയിൽ  സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുവിശേഷങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിൻറെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തില് സ്ഥിര സാന്നിധ്യമായ താരം മലയാള സിനിമയിലെ പല മുൻനിര നായകന്മാരുടെ ഒപ്പവും അഭിനയിച്ചു. നാലുവർഷംകൊണ്ട് അഭിനയജീവിതം അവസാനിപ്പിച്ച താരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്. നടിയുടെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഭർത്താവ് ബിജു മേനോൻ.

നല്ലൊരു കഥയും തിരക്കഥയും ഒത്തുവന്നാല്‍ സംയുക്തയുമായി സിനിമ ചെയ്യുന്നതില്‍ തനിക്ക് സന്തോഷമേയുളളുവെന്ന് നടന്‍ പറയുന്നു. സംയുക്തയെ അഭിനയിക്കാന്‍ വിടാത്തതെന്താണ് എന്ന ചോദ്യം പ്രേക്ഷകരില്‍ നിന്നും ഒരുപാട് തവണ കേട്ടിട്ടുണ്ടെന്നും നടന്‍ പറയുന്നു. ഒരു കാര്‍ യാത്രയ്ക്കിടെ നടന്ന അനുഭവവും അഭിമുഖത്തില്‍ ബിജു മേനോന്‍ പങ്കുവെച്ചു.

സിനിമയുമായി ബന്ധപ്പെട്ട ഒരു യാത്രയിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. തൻറെ ഡ്രൈവർ ഓരോ വിശേഷങ്ങൾ പറയുന്നതിനിടെ സംയുക്ത വർമ്മയുടെ തിരിച്ചുവരവിനെപ്പറ്റി ചോദിച്ചിരുന്നു. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ മിണ്ടാതെയിരുന്നു വണ്ടി ഓടിക്കാൻ പറയേണ്ട അവസ്ഥ വന്നു. എന്നാൽ ഇപ്പോൾ ബിജുമേനോൻ പറയുന്നത് സംയുക്ത വർമ്മ വീണ്ടും അഭിനയിക്കാം. നല്ല തിരക്കഥയും സിനിമയും വന്നാൽ.