ജീവിതത്തിലെ അച്ഛൻ മകൻ ബന്ധം ഇനി സിനിമയിലും ; ത്രില്ലിലാണെന്ന് ഗോകുൽ സുരേഷ്

0

സുരേഷ് ഗോപി എന്ന നടനെ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. സുരേഷ് ഗോപിയെ പോലെ തന്നെ മകൻ ഗോകുൽ സുരേഷും ഇപ്പോൾ സിനിമയിൽ സജീവമായി വരികയാണ്. വർഷങ്ങൾ ആയി സിനിമയിൽ സജീവമാണെങ്കിലും, അച്ഛനും മകനും ഇതുവരെ ഒരു ചിത്രത്തിൽ ഒരുമിച്ച് എത്തിയിട്ടില്ല. ഇപ്പോൾ ഇതാദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ജീവിതത്തിൽ പോലെ തന്നെ സിനിമയിലും അച്ഛനും മകനും ആയി തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. സംവിധായകൻ ജോഷി അണിയിച്ചു ഒരുക്കുന്ന ക്രൈം ത്രില്ലറായ പാപ്പനിൽ ആണ് അച്ഛനും മകനുമായ് ഇരുവരും എത്തുന്നത്. മൈക്കിളെന്ന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിക്കുന്നത്. പാപ്പനായെത്തുന്നത് സുരേഷ് ഗോപിയാണ്. സംവിധായകൻ ജോഷി സാറിന്റെ ചിത്രത്തിൽ അച്ഛനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഗോകുൽ സുരേഷ്. ആദ്യ സിനിമയായ മുദ്ദുഗൗവിന്റെ ചിത്രീകരണ നടക്കുന്ന സമയത്ത് ലൊക്കേഷനിൽ മകന്റെ അഭിനയം മാറി നിന്ന് കാണാൻ അച്ഛനും അമ്മയും അവിടെ എത്തിയിട്ടുണ്ടായിരുന്നു. അന്ന് ദൂരെ നിന്ന് ചിത്രീകരണം കണ്ട് മടങ്ങുകയായിരുന്നുവെന്ന് ഗോകുൽ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് താരപുത്രൻ വിശേഷങ്ങൾ പങ്കുവെച്ചത്.

പാപ്പാന്റെ ലൊക്കേഷനിൽ വെച്ചാണ് മകന്റെ അഭിനയം അടുത്ത് നിന്ന് നേരിൽ കാണുന്നതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തെറ്റുകൾ ചൂണ്ടിക്കാണിച്ച് അവനെ കുറ്റപ്പെടുത്താറില്ല. ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രങ്ങളല്ലേയുള്ളൂ, അച്ഛനും മകനും ഇല്ലല്ലോ. ജോഷിയായിരുന്നു സുരേഷ് ഗോപിയെ വിളിച്ച് ഗോകുലിനെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. അച്ഛനും ജോഷി സർനും ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോകുൽ പറയുന്നു.

അച്ഛനും ആയി ഒരുമിച്ചുള്ള ആദ്യ സീനിൽ നന്നായി ടെൻഷനടിച്ചിരുന്നു. എന്നാൽ തന്നെ സമ്മർദ്ദത്തിലാക്കുന്ന ഒന്നും തന്നെ ആരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. അച്ഛൻ വളരെ സിമ്പിൾ ആയി ആണ് ആ രംഗങ്ങളൾ കൈകാര്യം ചെയ്തത്. ചില രംഗങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അച്ഛൻ തന്നെ പറഞ്ഞുതന്നിരുന്നു. അത് സീനിയർ നടനും ജൂനിയർ നടനും തമ്മിലുള്ള ആശയവിനിമയമായിരുന്നു. കൊവിഡ് നിബന്ധനകളുള്ളതിനാൽ അമ്മയ്ക്ക് ലൊക്കേഷനിലേക്ക് എത്താൻ കഴിഞ്ഞില്ല എന്നും ഗോകുൽ പറഞ്ഞിരുന്നു.