2 പേർക്കും ഒരു മാറ്റവും ഇല്ലല്ലോ ! പുത്തൻ ചിത്രം പങ്കുവെച്ച് താരദമ്പതികൾ

0

താരദമ്പതികൾ മലയാളികൾക്ക് എല്ലാകാലവും പ്രിയപ്പെട്ടതാണ്. ആ കൂട്ടത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താര ജോഡിയാണ്‌ ജയറാമും പാർവതിയും. സിനിമയിൽ തന്നെക്കാൾ സീനിയർ ആയിരുന്ന പാർവതിയെ പ്രണയിച്ച് വിവാഹം കഴിയ്ക്കുകയായിരുന്നു ജയറാം. പാർവതി മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ജയറാം പാർവതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പാർവതി സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നായികമാരിൽ മുൻനിരയിലാണ് പാർവതി. സിനിമയിലൂടെ പ്രേക്ഷകർക്ക് ഇപ്പോൾ പാർവതിയെ കാണാൻ സാധിക്കാറില്ല, എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ പാർവതിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയാറുണ്ട്. പലപ്പോഴും പാർവതിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ ആയി മാറാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ ജയറാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ഒന്നടങ്കം മനം കവർന്നിരിയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

പർവതിയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് ജയറാം പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ഹാർട്ട് എമോജി ആണ് താരം അടിക്കുറിപ്പിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നത്. ഇരുവരുടെയും പ്രണയം പഴയത് പോലെ തന്നെ ഇപ്പോഴും ശക്തമായി തന്നെ നിൽക്കുകയാണ് എന്നാണ് ഈ ചിത്രവും അടിക്കുറിപ്പും കണ്ട ആരാധകർ പറയുന്നത്. ഒപ്പം തന്നെ ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നും ആരാധകർ കമെന്റുകളായി പറഞ്ഞിട്ടുണ്ട്. പാർവതി ഇപ്പോൾ കുറച്ചുകൂടി സുന്ദരി ആയിരിയ്ക്കുന്നു എന്ന പക്ഷക്കാരും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയ ചിത്രത്തിന് താഴെയായി നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. ഒപ്പം തന്നെ പാർവതി ഇനി മലയാള സിനിമയിലേയ്ക്ക് ഒരു തിരിച്ചുവരവ് നടത്തുമോ എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.

മലയാള സിനിമയിൽ അധികമൊന്നും ഇപ്പോൾ ജയറാമിനെ കാണാൻ സാധിയ്കാറില്ല. അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. എന്നാൽ ജയറാം- പാർവതി ദമ്പതികളുടെ മകനായ നടൻ കാളിദാസ് തെന്നിന്ത്യൻ സിനിമലോകത്ത് സജീവമായിക്കൊണ്ടിരിയ്ക്കുകയാണ്. മകൾ മാളവിക മോഡലിംഗ് രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെയും പാര്വതിയുടെയും. കഴിഞ്ഞ ഒക്ടോബറിൽ ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസായ തമിഴ് ആന്തോളജിയായ ‘പുത്തം പുതു കാലൈ’യിൽ ജയറാമും കാളിദാസ് ജയറാമും ഒന്നിച്ചെത്തിയിരുന്നു. ജയറാമിന്റെ ചെറുപ്പകാലം ആയിരുന്നു കാളിദാസ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചത്. അച്ഛനും മകനും ഒന്നിച്ചെത്തിയ ഈ ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.