മൃദുലയ്ക്ക് സർപ്രൈസ് ഒരുക്കി യുവ! സന്തോഷം പങ്കുവെച്ച് മൃദൂല

0

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദൂല വിജയിയും യുവ കൃഷ്ണയും. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. വിവാഹ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഇപ്പോഴിതാ യുവകൃഷ്ണ മൃതുലയ്ക്ക് വേണ്ടി ഒരുക്കിയ സർപ്രൈസ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സർപ്രൈസ് വേറൊന്നുമല്ല, പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇരുവരും ഇപ്പോൾ പുതിയ ഫ്ലാറ്റിലേക്ക് മാറിയിരിക്കുകയാണ്. യുവയുടെ അമ്മയുടെ കൈയ്യിൽ നിന്നും വിളക്ക് വാങ്ങി വലതുകാലെടുത്ത് വെച്ച് പുതിയ ഫ്‌ളാറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ മൃദുല തന്നെ പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് ഇരുവരും പുതിയ സന്തോഷം പങ്കുവെച്ചത്.

നവദമ്പതികൾ പുതിയ ഫ്‌ളാറ്റിലേക്ക് മാറിയെന്നറിഞ്ഞതിൽ ആരാധകരും ആശംസകൾ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയിരുന്നു. എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യമാണിത്. യുവ നല്ലൊരു മാതൃകയാണ്. ആരേയും ആശ്രയിക്കാതെ തങ്ങളുടേതായ ലോകത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയൂ. ശരിക്കും ഹീറോ യുവ ചേട്ടനാണ് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. വിവാഹ ശേഷം തിരികെ തിരുവനന്തപുരത്തേക്ക് വരുന്നതിന്റെ വീഡിയോയും മൃദുല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എലീന പടിക്കൽ, സാജൻ സൂര്യ, നോബി തുടങ്ങിയവർ വിവാഹവിരുന്നിൽ പങ്കെടുക്കുകയും, യുവയ്ക്കും മൃതുലയ്ക്കും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

കൊവിഡ് നിബന്ധനകൾ പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പ്രിയപ്പെട്ടവരെയെല്ലാം ഉൾക്കൊള്ളിക്കാൻ പറ്റാതെ വന്നതിന്റെ സങ്കടം ഇരുവരും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളുടെയുൾപ്പടെയുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. വിവാഹശേഷമുള്ള സന്തോഷങ്ങളെക്കുറിച്ച് പറഞ്ഞ് യുവയും മൃദുലയും എത്തിയിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മൃദുലയും യുവയും ഫോട്ടോഷൂട്ടിനെത്തിയത്. വിവാഹചിത്രങ്ങളിലും പിന്നീടുമുള്ള അതേ സന്തോഷം ജീവിതത്തിലും എന്നും നിലനിൽക്കട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഫോട്ടോഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞും മൃദുല എത്തിയിരുന്നു.