നീണ്ട 9 വർഷമായിട്ട് പ്രണയത്തിലാണ് ; നടി സ്വാസിക വിവാഹിതയാവുന്നു

0

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി വളരെയധികം സജീവമാണ് സ്വാസിക. അതുകൊണ്ട് തന്നെ സ്വാസികയ്ക്ക് വളരെയധികം ആരാധകരും കേരളത്തിലുണ്ട്. തമിഴിലൂടെ ആയിരുന്നു സ്വാസികയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. അവിടെ നിന്നും മലയാളത്തിൽ എത്തിയ സ്വാസികയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ സ്വാസികയുടെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ഒക്കെ വൈറലാവരുണ്ട്. സ്വാസിക ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ വിശേഷങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സ്വാസിക വിവാഹിത ആവാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by swasika (@swasikavj)

സ്വാസികയുടെ വിവാഹത്തെ കുറിച്ച് നടി അനു ജോസഫ് ചോദിച്ച ചോദ്യത്തിന് കഴിഞ്ഞ 9 വർഷമായി പ്രണയത്തിലാണ് എന്നാണ് സ്വാസിക കൊടുത്ത ഉത്തരം. നിമിഷ നേരം കൊണ്ട് അനു പങ്കുവെച്ച വീഡിയോ വൈറലാവുകയും ചെയ്തു, ആരാധകർ കൂടുതൽ ചോദ്യങ്ങളുമായി മുന്നോട്ട് വരികയും ചെയ്തു. എന്നാൽ 9 വർഷമായി പ്രണയത്തിലാണ് എന്നല്ലാതെ മറ്റൊരു വിവരങ്ങളും സ്വാസിക പറഞ്ഞിരുന്നില്ല. വിവാഹം അടുത്ത് തന്നെ വരുന്നുണ്ട്. മിക്കവാറും ഡിംസബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം, ഡിസംബറിൽ വേണോ അതോ കുറേക്കൂടി വെയ്റ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേയെന്നുമായിരുന്നു സ്വാസിക ചോദിച്ചത്. വിവാഹത്തെക്കുറിച്ചുള്ള സ്വാസികയുടെ ഈ തുറന്നുപറച്ചിൽ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടിയത്.

 

View this post on Instagram

 

A post shared by swasika (@swasikavj)

എന്നാൽ 9 വർഷമായി പ്രണയത്തിലാണെന്ന് വെറുതെ തമാശ പറഞ്ഞതാണെന്നും, വീട്ടുകാർ തീരുമാനിക്കുന്നത് ആളെയാകും കല്യണം കഴിക്കുന്നതെന്നും സ്വാസിക വ്യക്തമാക്കി. ‘എല്ലായ്‌പ്പോഴും പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു രസത്തിനായി പറഞ്ഞതാണ്. പ്രണയത്തിലാണെന്ന് പറഞ്ഞാൽ അതാരാണ്, ഇയാളാണോ തുടങ്ങിയ ചോദ്യങ്ങളുണ്ടാവും. കുറേക്കേട്ട് കഴിയുമ്പോൾ അത് ഞാനങ്ങ് സമ്മതിക്കും. തമാശയ്ക്ക് വേണ്ടി പറഞ്ഞതാണ്’, എന്നാണ് സ്വാസികയുടെ മറുപടി.

 

View this post on Instagram

 

A post shared by swasika (@swasikavj)

മാട്രിമോണിയിലൂടെ ആലോചനകൾ മുന്നോട്ട് പോകുന്നുണ്ടെന്നും, ഒന്ന് രണ്ട് ആലോചനകൾ സജീവമാണെന്നും സ്വാസിക പറഞ്ഞു. വിദേശത്തുള്ള അച്ഛൻ നാട്ടിലെത്തിയതിന് ശേഷമേ തീരുമാനം എടുക്കു എന്നുമായിരുന്നു മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക വ്യക്തമാക്കിയത്. പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോഴുള്ള മറുപടി വൈറലായതിന് പിന്നാലെയായാണ് സ്വാസിക കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.