ഇവിടെ എല്ലാം കിട്ടുമെങ്കിലും അമ്മ ഉണ്ടാക്കി തരുന്ന ആ ടേസ്റ്റ് കിട്ടില്ലല്ലോ ! കല്യാണശേഷമുള്ള വിശേഷങ്ങളുമായി ശ്രീലയ

0

അഭിനയത്തിൽ അധികം സജീവമല്ലെങ്കിലും മലയാളികളുടെ സ്വന്തമാണ് ഇപ്പോഴും ശ്രീലയ. സ്‌ക്രീനിൽ വർഷങ്ങൾ ആയി നിറയുന്ന താര കുടുംബം ആണ് ശ്രീലയയുടേത്. കഴിവുകളിലൂടെ തന്നെ തന്റേതായ കയ്യൊപ്പ് ഉറപ്പിച്ച നടി, പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടന്നു. ചങ്ങനാശ്ശേരി സ്വദേശിയും ആയ റോബിൻ ചെറിയാൻ ആണ് ലയയെ ജീവിത പങ്കാളി ആക്കിയത്. റോബിൻ ചെറിയാൻ ബെഹറിനിൽ ആണ് ഇപ്പോൾ സ്ഥിര താമസമാക്കിയിരിക്കുന്നത്. ശ്രുതിലക്ഷ്മിയുടെ സഹോദരി കൂടിയായ ലയ മഴവിൽ മനോരമയിലെ ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ നിന്നാണ് ശ്രെദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ബഹ്‌റിനിൽ സന്തുഷ്ടകരമായ ജീവിതം നയിക്കുകയാണ് ലയ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂയിൽ തന്റെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം.

“ഇവിടെ സുഖമായി ഇരിക്കുന്നു, സന്തോഷമായി പോകുന്നു. റോബിൻ ഇവിടെ ജനിച്ചു വളർന്ന ആളായത് കൊണ്ടുതന്നെ കൂട്ടുകാർ എല്ലാം ഇവിടെയാണ്. പിന്നെ എന്റെ കസിൻസ് എല്ലാം ഇവിടെയാണ്. അപ്പോൾ വീക്കെൻഡ് എല്ലാം നമ്മൾ ഒരുമിച്ചാണ് അടിച്ചു പൊളിക്കുന്നത്. എല്ലാം അവരുടെ വീട്ടിൽ ആകും. വീക്കെൻഡ് ആകാൻ നോക്കിയിരിക്കും. റോബിന് വെള്ളിയും ശനിയും അവധി ആയതുകൊണ്ടുതന്നെ, വ്യാഴം വൈകിട്ട് മുതൽ തന്നെ ബിസി ആയിരിക്കും. ഞാൻ പറയും എന്റെ പരോൾ ആണ് അന്ന് എന്ന്. പിന്നെ ലോക്ക് ഡൌൺ ഒക്കെ ഇവിടെയും ഉണ്ട്. എന്നാൽ നാട്ടിലെ പോലെ ഇവിടെ എല്ലാവരും ലോക്ക് ആയി ഇരിക്കുകയൊന്നും അല്ല. ഷോപ്പിംഗ് മാളൊക്കെ ക്ളോസ്ഡ് ആണ്. പിന്നെ വാക്‌സിൻ മസ്റ്റ് ആണ്. പാസ്പോർട്ട് ഒക്കെ പോലെ തന്നെ വാക്‌സിൻ എടുത്തതിന്റെ കാർഡ് ഒക്കെ കാണിച്ചാൽ മാത്രമാണ് ഒരു ഷോപ്പിലായാലും എൻട്രി കിട്ടുക. അതുകൊണ്ടുതന്നേ കേസ് കുറവാണ്. നാട് ശരിക്കും മിസ് ചെയ്യുന്നുണ്ട്. നാടുംവീടും വീട്ടുകാരും എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. എല്ലാ ദിവസവും വീഡിയോകോളും മറ്റും ചെയ്യുന്നുണ്ട് എങ്കിൽ തന്നെയും ഒരുപാട് മിസ് ആകുന്നുണ്ട്. നാട്ടിലെ ഓരോ കാര്യങ്ങൾ മിസ് ആകുന്നു. ചക്ക സീസൺ ആയപ്പോൾ അതൊക്കെ ഒരുപാട് മിസ് ചെയ്തു. ഇവിടെ എല്ലാം കിട്ടും എങ്കിൽ തന്നെയും അമ്മയൊക്കെ ഉണ്ടാക്കി തരുന്നതിന്റെ ആ ടേസ്റ്റ് നമുക്ക് കിട്ടില്ലല്ലോ. എല്ലാം നമ്മൾ തന്നെയാണ് കുക്ക് ചെയ്യുന്നത്. ഇത് വരെയും കുക്ക് ചെയ്തത് ഒന്നും ഫ്ലോപ്പ് ആയിട്ടില്ല. ഇവിടെ പിന്നെ വളരെ ഫാസ്റ്റ് ലൈഫാണ് ഇവിടെ. എല്ലാവരും രാവിലെ ജോലിക്ക് പോകുന്നു, വരുന്നു. അങ്ങനെ ഒരുപാട് തിരക്കുകളിൽ ആണ് ഇവിടെ എല്ലാവരും. പിന്നെ നാടിനെക്കാളും കൂടുതൽ മലയാളികൾ ഇവിടെ ആണ് എന്ന് തോന്നിപോകും, കാരണം ഞാൻ ഇവിടെ വന്ന ശേഷം അറബികളെക്കാളും കൂടുതൽ കണ്ടിരിക്കുന്നത് മലയാളികളും ഇന്ത്യക്കാരെയും ആണ്. ഒരുപാട് കമ്പനികളിൽ ടോപ് ലെവലിൽ ഒക്കെയും മലയാളികൾ ആണ്. അതിൽ നമുക്ക് അഭിമാനിക്കാം’, എന്ന് ശ്രീലയ പറയുന്നു.