അങ്ങനെ എന്റെ കുറെ കാലത്തെ ആഗ്രഹം സഫലമായി ! ആദ്യമായി സീരിയലിൽ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് സൈജു കുറുപ്പ്

0

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. സിനിമയിൽ ചെറിയ വേഷങ്ങൾ മുതൽ നായക വേഷം വരെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സൈജു കുറുപ്പ്. സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരം ഇപ്പോൾ ശ്രദ്ധ നേടുന്നത് സീരിയൽ രംഗത്തോടെയാണ്. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ താരത്തിന്റെ വലിയ ആഗ്രഹമായിരുന്നത്രെ സീരിയലിൽ വേഷമിടണമെന്ന്. അങ്ങനെ തന്റെ കുറെ നാളുകൾക്ക് ശേഷം സൈജു കുറുപ്പ് ആ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. സൈജു കുറുപ്പ് തന്നെയാണ് ഈ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ചത്.

സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിലാണ് സൈജു കുറുപ്പ് അഥിതി കഥാപാത്രമായി എത്തിയത്. സൈജു കുറുപ്പിന്റെ പോസ്റ്റിന്റെ പൂർണ രൂപം – “ടിവി സീരിയലുകളുടെയും നാടകങ്ങളുടെയും കടുത്ത ആരാധകൻ എന്ന നിലയിൽ ടിവിയിലെ ഒരു എപ്പിസോഡിൽ എങ്കിലും അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. സൂര്യ ടിവിയിലെ സ്വന്തം സുജാതയിലൂടെ എൻറെ ആഗ്രഹം യാഥാർഥ്യമായി. എപ്പിസോഡ് വൈകാതെ സംപ്രേഷണം ചെയ്യും. ഇതറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്നയാൾ എൻറെ അമ്മയായിരിക്കും”. ഒപ്പം സ്വന്തം സുജാതയിലെ അഭിനേതാക്കളുടെ ഒപ്പം നിൽക്കുന്ന ചിത്രവും സൈജു കുറുപ്പ് പങ്കുവെച്ചു.

 

View this post on Instagram

 

A post shared by Saiju Govinda Kurup (@saijukurup)

ചിത്രത്തിൽ സൈജുവിനൊപ്പം സിനിമാ താരം വിനു മോഹൻ, ഇബ്രാഹിം കുട്ടി, കൂടാതെ സ്വന്തം സുജാത താരം ചന്ദ്ര ലക്ഷ്മൺ എന്നിവരാണ് കൂടെ ഉള്ളത്. “ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായതിനു നന്ദി. താങ്കളുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം,” എന്ന് ചന്ദ്ര ലക്ഷ്മൺ കമെന്റ് ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടെലിവിഷൻ പരമ്പരയാണ് സ്വന്തം സുജാത. ഒരു ഇടവേളക്ക് ശേഷം മലയാളം സീരിയൽ രംഗത്തേക്ക് ചന്ദ്ര ലക്ഷ്മണിന്റെ തിരിച്ചുവരവ് കൂടെയായിരുന്നു ഈ സീരിയൽ. കിഷോർ സത്യയാണ് സ്വന്തം സുജാതയിൽ ചന്ദ്രയുടെ നായകനായി എത്തുന്നത്,