ഇത് ജാനിക്കുട്ടി തന്നെയാണോ? ജാനിയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന മോനിഷയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

0

മഞ്ഞുരുകും കാലം എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രി ആണ് മോനിഷ. വളരെ നാടനായ ഒരു സാദാരണ നാട്ടിൻ പുറത്തു കാരിയായാണ് മോനിഷ മഞ്ഞുരുകും കാലത്തിൽ എത്തിയിരുന്നത്. മഞ്ഞുരുകും കാലത്തിന് ശേഷം മറ്റ് ടെലിവിഷൻ പരമ്പരകളിലൂടെയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മോനിഷയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം എന്നാൽ പരമ്പരകളിൽ കണ്ടു പരിചരിച്ചിരുന്ന നാടൻ പെൺകുട്ടിയുടെ മുഖം മാറി ഇപ്പോൾ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്ടുകൾ അടക്കം നടത്തുന്ന ഒരു തെന്നിന്ത്യൻ നായിക എന്ന പദവിയിലേക്ക് ഉയർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ കാണുമ്പോൾ പലർക്കും ഇത് തങ്ങളുടെ ജാനകിക്കുട്ടി തന്നെയാണോ എന്നുള്ള സംശയവും ഏറെയാണ്. ഒരു ലക്ഷത്തിലധികം ഫോള്ളോവെർസ് ആണ് മോനിഷയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.

 

View this post on Instagram

 

A post shared by Monisha (@monisha_c_s)

മിനി സ്‌ക്രീനിലൂടെയാണ് അഭിനയരംഗത്തേക്ക് മോനിഷ എത്തുന്നത്. മഞ്ഞുരുകും കാലം പ്രേക്ഷകർ ഒരുപാട് ഏറ്റെടുത്തിരുന്നു, എന്നാൽ അതിനു ശേഷം മോനിഷ അഭിനയിച്ച ടെലിവിഷൻ പരമ്പര അത്ര ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ഇപ്പോൾ താരം ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. മലയാളം മിനി സ്ക്രീൻ പരമ്പരകളിലൂടെ എത്തിയ താരം തമിഴിലാണ് സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ എത്രത്തോളം സ്വീകാര്യത താരത്തിന് ലഭിച്ചുവോ, അത്ര തന്നെ സ്വീകാര്യത ആണ് തമിഴിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. താരം ചെന്നൈയിൽ ഉള്ളതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ‘ചെന്നൈയിൽ ഭയങ്കര ചൂടാണ്’ എന്ന ക്യാപ്ഷനോടെയാണ് താരം ചെന്നൈയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. മോനിഷയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, ഇൻസ്റ്റാഗ്രാം റീൽസും പ്രേക്ഷകർ വലിയ രീതിയിലാണ് ഏറ്റെടുക്കാറുള്ളത്.