ആത്മാർഥ പ്രണയം ഉണ്ടോ? ശ്രദ്ധ നേടി അനുപമയുടെ മറുപടി

0

വിരലിലെണ്ണാവുന്ന വളരെ ചുരുക്കം മലയാള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അനുപമ പരമേശ്വരൻ. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഒന്നടങ്കം ഇഷ്ട താരമാണ് അനുപമ ഇപ്പോൾ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തി പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സൗത്ത് ഇന്ത്യൻ ഭാഷകളിലെല്ലാം സജീവമായി മുന്നേറുകയാണ് അനുപമ ഇപ്പോൾ. മലയാളത്തിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അനുപമ ചെയ്തിട്ടുളളു, എന്നാൽ പോലും എന്നും മലയാളികളുടെ മേരി ആണ് അനുപമ. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന മലയാളം ഷോർട്ട് ഫിലിമിലാണ് ആണ് താരം മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയും അനുപമ എത്തിയിരുന്നു. താരത്തിനെ മലയാളത്തിൽ കാണുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഉടൻ തന്നെ മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നുണ്ട് എന്നും, മികച്ച ഒന്ന് രണ്ടു കഥകൾ കേട്ടെന്നുമാണ് താരം ഇപ്പോൾ പറഞ്ഞിരിയ്ക്കുന്നത്.


സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം താരം തന്നെ വരച്ച ഒരു ചിത്രം പങ്കുവെച്ചതിലൂടെ അഭിനയം മാത്രമല്ല, നന്നായി വരയ്ക്കാനുള്ള കഴിവും അനുപമയ്‌ക്ക് ഉണ്ടെന്ന് താരം തെളിയിച്ചു. ഇതിനിടയ്ക്ക് ആരാധകരുമായി സംവദിയ്ക്കുവാനും താരം സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ക്വസ്ട്യൻ ആൻസർ സെഷനിൽ പങ്കെടുക്കവെ ആരാധകൻ ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ‘ആത്മാർത്ഥ പ്രണയം ഉണ്ടോ ?’ എന്നതായിരുന്നു ആരാധകന്റെ ചോദ്യം. ആ ചോദ്യത്തിന് ഉണ്ടായിരുന്നു എന്നും, അതുപോലെ തന്നെ ബ്രേക്ക് അപ്പും ഉണ്ടായി എന്നുമാണ് താരം മറുപടി നൽകിയത്. പല തരത്തിലുമുള്ള ഗോസിപ്പ് കോളങ്ങളിൽ അനുപമ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെയാകണം ഇത്തരം ഒരു ചോദ്യം ചോദിയ്ക്കുവാൻ ആരാധകനെ പ്രേരിപ്പിച്ചതും.

എന്നാൽ ആരായിരുന്നു അനുപമയുടെ ആ ആത്മാർത്ഥ പ്രണയം എന്ന് ചോദിയ്ക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. കഴിഞ്ഞിടയ്ക്ക് ഇന്ത്യ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുമായി അനുപമ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ബുമ്രയുടെ വിവാഹം സ്പോർട്സ് അവതാരക സഞ്ജന ഗണേശനുമായി കഴിഞ്ഞതോടെ അത് വെറും ഗോസിപ്പ് മാത്രമായിരുന്നു എന്ന് ആരാധകർ മനസ്സിലാക്കുകയായിരുന്നു.