നവ്യ നായരുടെ തിരിച്ചു വരവിനായി കാത്തിരുന്ന് ആരാധകർ! ഇതെന്താ നവ്യയുടെ പ്രായം കുറഞ്ഞു വരികയാണോ എന്നും ഒരു കൂട്ടർ

0

സ്കൂൾ കലോത്സവ വേദികളിൽ നിന്നും മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നു വന്ന ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ധന്യ വീണ എന്ന പേരിൽ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മികച്ച നായിക ആയി മാറിയ നവ്യ നായർ. സിബി മലയിൽ സംവിധാനം ചെയ്ത് ദിലീപും നവ്യ നായരും പ്രധാന വേഷത്തിലെത്തിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ മികച്ച അഭിപ്രായമാണ് നവ്യക്ക് ലഭിച്ചത്. ഇഷ്ടത്തിന് ശേഷം ദിലീപിനൊപ്പം തന്നെ മഴത്തുള്ളിക്കിലുക്കത്തിലെ സോഫി ആയെത്തി പ്രേക്ഷകരുടെ മനം കവർന്നു. നവ്യയെ പ്രേക്ഷകർക്ക് കുറച്ചുകൂടെ സുപരിചിതയായത് നന്ദനം ചിത്രത്തിലൂടെയാണ്. നന്ദനത്തിലെ ബാലാമണിയെ മലയാളികൾ അത്ര വേഗം മറക്കാൻ സാധ്യതയില്ല. നന്ദനത്തിലെ അഭിനയം താരത്തിന് അവാർഡുകളിലൂടെ അവസരങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരുന്നു. അതിനു ശേഷം മികച്ച കുറെ കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ നവ്യയിലെ അഭിനയത്രിക്ക് സാധിച്ചു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടിയുടെയും സോഷ്യൽ മീഡിയയിലൂടെയും വളരെ ആക്ടീവാണ് നവ്യ നായർ. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്ന ഫോട്ടോസ് ആരാധകരുടെ ഇടയിൽ ചർച്ച ആവാറുണ്ട്. അമ്പരപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് മിക്കതും. മോഡേൺ ആയിട്ടുള്ള വേഷങ്ങളും, വെത്യസ്തമായ ലുക്കിലുമാണ് നവ്യയെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ നവ്യയുടെ പ്രായം കുറഞ്ഞു വരികയാണോ എന്നാണു ഇപ്പോൾ ആരാധകരുടെ സംശയം. മുപ്പത്തി അഞ്ചിൽ കൂടുതൽ പ്രായമുള്ള നവ്യയ്ക് ഇപ്പോൾ അത്രേ പ്രായം തോനുന്നില്ല എന്നുള്ളതാണ് സത്യം. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പ്രോഗ്രാമിലാണ് താരമിപ്പോൾ. അതിലെ ചിത്രങ്ങളാണ് കൂടുതലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയുന്നതും. മികച്ച ഒരു എന്റെർറ്റൈനെർ ആണെന്ന് കൂടി നവ്യ ഈ ഷോയിലൂടെ തെളിയിക്കാറുണ്ട്. ഷോയിൽ താരം ധരിക്കുന്ന വസ്ത്രങ്ങളെ പറ്റി കൂടെയുള്ള സഹതാരങ്ങൾ തന്നെ പലപ്പോഴും കളിയാക്കുന്ന അവസരങ്ങൾ ഉണ്ടായിട്ടുപോലും തന്റെ കൗണ്ടറുകൾ കൊണ്ട് പിടിച്ചു നിൽക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

സിനിമയും പഠനവും ഒന്നിച്ചു കൊണ്ട് പോയ ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു നവ്യ. വിവാഹ ശേഷം നവ്യ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നവ്യയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ എല്ലാം. എങ്കിലും ഇപ്പോൾ സ്റ്റാർ മാജിക്കിലൂടെ നവ്യയെ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് പ്രേക്ഷകർക്ക്. എന്നാൽ ഇപ്പോൾ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ നവ്യ നായർ തിരിച്ചെത്തുന്നു എന്ന വാർത്തയും ഇടയ്ക്ക് വന്നിരുന്നു.