കാഴ്ചയിൽ ട്വിൻസ്, യഥാർത്ഥത്തിൽ അമ്മയും മകളും ! വൈറലായി നിത്യ ദാസിന്റെ ഇന്റ്റഗ്രാം വീഡിയോ

0

ഗോവിന്ദ്, മഹേഷ് മിത്ര എന്നിവർ കഥയെഴുതി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തിലേക്കെത്തിയ താരമാണ് നിത്യ ദാസ്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച പുതുമുഖ നായികയ്ക്കുള്ള അവാർഡും ലഭിച്ചു. അതിന് ശേഷം പിന്നീട് കുഞ്ഞിക്കൂനന്‍, ബാലേട്ടൻ, നരിമാൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിയുകയും ചെയ്തു. നിത്യ ഏറ്റവും അവസാനമായി അഭിനയിച്ചത് 2007-ല്‍ പുറത്തിറങ്ങിയ സൂര്യകിരീടം എന്ന ചിത്രത്തിലാണ്. നിത്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും വളരെ ഏറെ സജീവമാണ്. സമൂഹ മാധ്യമങ്ങളിലും വളരെ ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകള്‍ നൈനയുടെ കൂടെയുള്ള ചിത്രങ്ങളും വിഡിയോകളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് നിത്യയുടേയും നൈനയുടെയും ചിത്രങ്ങളും വിഡിയോകളും വൈറലാവാറുള്ളതും. ഇപ്പോളിതാ മകളുടെ കൂടെയുള്ള ഏറ്റവും പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ. അതെ പോലെ ഈ വീഡിയോയിൽ അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്സ് ആണോ എന്നാണ് ആരാധകരുടെ ചോദ്യം. എപ്പോഴത്തെയും പോലെ തന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

‘ഇപ്പോഴും ട്വിന്നിങ്’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് താരവും മകളും ചെയ്തത്. ശേരിക്കും സംശയമാകുന്നു, ആരാണ് അമ്മ, ആരാണ് മകൾ? , ശെരിക്കും ട്വിൻസ് തന്നെയല്ലേ, എന്നൊക്കെയുള്ള രസകരമായ കമെന്റുകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. 2007 മുതലാണ് നിത്യ ടെലിവിഷൻ സീരിയലുകളിൽ പ്രത്യക്ഷപെട്ടു തുടങ്ങിയത്. ‘ശ്രീ അയ്യപ്പനും വാവരും’ എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളും താരം സജീവമാണ്. ‘അംബേ വാ’ എന്ന തമിഴ് സീരിയലിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)