അവർ ഒരു ഫയർ ആണ്, സാമൂഹിക കൺസ്ട്രക്ഷൻ തന്നെ പൊളിച്ചെഴുതിയ സ്ത്രീ. രജനി ചാണ്ടിയെ പറ്റി ബിഗ് ബോസിലെ സഹതാരം ജസ്‌ല മാടശ്ശേരി പറയുന്നത് കണ്ടു നോക്കൂ.

0

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം നടി രജനി ചാണ്ടി ഉണ്ടാക്കിയ വൈറൽ ഫോട്ടോ ഷൂട്ട് ആണ്. ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ പ്രേക്ഷക പരിചിതയായ മാറിയ നടിയാണ് രജനി ചാണ്ടി. താരം നടത്തിയ ഫോട്ടോ ഷൂട്ട് വലിയ ചർച്ചയാണ് സമൂഹമാധ്യമത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. പലരും ഈ ഫോട്ടോഷൂട്ടിന് നിഷിദ്ധമായി എതിർക്കുമ്പോൾ മിക്കവരും സപ്പോർട്ട് ചെയ്ത് രംഗത്ത് വരുന്നുണ്ട്.

പ്രായമുള്ള പുരുഷന്മാർ ഈവക ഫോട്ടോ ഷൂട്ട് ചെയ്താൽ ആഹാ എന്ന് പറയുന്ന മലയാളി സമൂഹം എന്തിനാണ് ഈ സ്ത്രീ അല്പം മോഡേൺ വേഷം ചെയ്തപ്പോൾ വിമർശിക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. അപഹാസ്യ പരമായ നിരവധി കമൻറുകൾ ആണ് താര ത്തിൻറെ ഫോട്ടോയ്ക്ക് ചുവടെ വന്നത്. മോഡേൺ ഫോട്ടോഷൂട്ടിന് പ്രായം ഒരു കാര്യമല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് രജനി ചാണ്ടി.

ഇപ്പോഴിതാ താരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിഗ് ബോസ് താരം ജസ്ല മാടശ്ശേരിയും രംഗത്ത് എത്തി. അവർ ഒരു ഫയർ ആണ് ഒരു സോഷ്യൽ കൺസ്ട്രക്ഷൻ തന്നെ പൊളിച്ചടുക്കിയ സ്ത്രീ എന്ന വിശേഷണത്തോടെയാണ് താരം രജനി ചാണ്ടി യെ പറ്റി പറയുന്നത്. കോൺഫിഡൻസ് സ്മാർട്ട്നസ് എന്നിവ അടങ്ങിയ ഒരു വ്യക്തിത്വമാണ് രജനി ചാണ്ടി എന്നും ജസ്ല പറയുന്നു.

ഒരിക്കൽ അവർ പറഞ്ഞത് ഇങ്ങനെയാണ്.’ ഞാൻ ഇങ്ങനെയാ മോളെ, എനിക്ക് എല്ലാത്തിനോടും ഇൻട്രസ്റ്റ് ആണ്, എൻറെ പ്രായം അതിലൊന്നും എനിക്കൊരു ബാധ്യതയല്ല. പ്രായമാകുന്നത് ശരീരത്തിന് അല്ലേ. മനസ്സിന് അല്ലല്ലോ’. ഈ ഒരു നിലപാട് തന്നെയാണ് ഈ വേറിട്ട ഫോട്ടോഷൂട്ട് ചെയ്യാനും താരത്തെ പ്രേരിപ്പിച്ചത്. എന്തിനാണ് അവരെ ഇങ്ങനെ അധിക്ഷേപിക്കുന്നത് എന്നാണ് ജസ്‌ല മാടശ്ശേരി ചോദിക്കുന്നത്. തികച്ചും മനോഹരമായ ഒരു ഫോട്ടോഷൂട്ട് ആണ് അവർ ചെയ്തതെന്നും താരം കുറിക്കുന്നു.