ഡിവോഴ്സ് ആയിട്ടില്ല, എൻ്റെ പപ്പയാണ് പത്രോസ് ; മഞ്ജുവിൻ്റെ മറുപടി

0

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് താരമായി മാറിയവരേറെയാണ്. അത്തരത്തിലൊരാളാണ് മഞ്ജു സുനിച്ചനും. സിനിമാ സീരിയൽ താരമായി മലയാളികൾക്കെല്ലാം പ്രിയങ്കരിയാണ് നടി മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ മുതൽ എല്ലാവർക്കും സുപരിചിതയാണ് താരം. ബിഗ് ബോസിന്റെ രണ്ടാം സീസണിന് ശേഷം വാർത്തകളിൽ നിറഞ്ഞെങ്കിലും തനിക്ക് അതിന് ശേഷം നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി മഞ്ജു പത്രോസ് പറയുന്നു. ഇപ്പോഴിതാ നടൻ അനീഷ് രവിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അതിനെ കുറിച്ചെല്ലാം നടി തുറന്ന് പറയുകയാണ്. ഒപ്പം വിവാഹ മോചന വാർത്തകളെ കുറിച്ചും മഞ്ജു സുനിച്ചന്‍ എന്ന പേരിനെ കുറിച്ചും നടി പറയുകയാണ്. സൈബർ ആക്രണം നടത്തുന്നവർക്ക് ശക്തമായ മറുപടിയാണ് നടി വീഡിയോയിൽ നൽകുന്നത്. മഞ്ജു പത്രോസ് എന്ന നടിയുടെ പേരാണ് പലരിലും സംശയമുണ്ടാക്കിയത്. മഞ്ജു സുനിച്ചൻ എന്ന പേരിലും അറിയപ്പെട്ടിട്ടുണ്ട് താരം.

നടൻ അനീഷ് രവിയുടെ യൂടൂബ് ചാനലിൽ വന്ന വീഡിയോയിലാണ് മഞ്ജു വീണ്ടും മനസുതുറന്നത്. ‘എങ്ങനെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം എന്നുളളത് പേഴ്‌സണൽ ചോയ്‌സാണെന്ന്’ മഞ്ജു പറയുന്നു. ‘സുനിച്ചനെ ഡിവോഴ്‌സ് ചെയ്തിട്ടില്ല. പക്ഷേ പത്രോസിനൊപ്പമാണ് താൻ താമസിക്കുന്നതെന്നും നടി പറഞ്ഞു. അപ്പൻ്റെ പേരാണ് പത്രോസ്. 1982 ഫെബ്രുവരി 27ാം തിയതി എന്നെ കൈയ്യിലോട്ട് മേടിച്ച മനുഷ്യനാണ് പത്രോസ്. എന്റെ അപ്പനാണ് എന്നും പറയാം. ആ മനുഷ്യന്റെ കൂടെയാണ് താമസിക്കുന്നത്. അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. ഭർത്താവ് സുനിച്ചൻ ഗൾഫിലാണ് ഉള്ളത്. അതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ മമ്മയുടെയും പപ്പയുടെയും കൂടെ പോയി നിൽക്കുന്നു. 2005ലാണ് സുനിച്ചനുമായുളള വിവാഹം’, മഞ്ജു പറയുന്നു. ‘വിവാഹം കഴിഞ്ഞപ്പോൾ ഞാൻ സുനിച്ചനോട് പറഞ്ഞു; പേര് ഞാൻ മാറ്റില്ലെന്ന്. അപ്പന്‌റെ പേര് എന്റെ പേരിന്‌റെ കൂടെ കാണും. അപ്പോ സുനിച്ചനും കുഴപ്പമില്ലെന്ന് പറഞ്ഞു. എല്ലായിടത്തും മഞ്ജു പത്രോസ് എന്ന് തന്നെയാണ്. പത്രോസ് എന്നുള്ള പേര് ഒരു ധൈര്യമാണ്. തന്റെ പേര് എല്ലായിടത്തും മഞ്ജു പത്രോസ് എന്ന് തന്നെയാണെന്നും നടി വ്യക്തമാക്കി. വെറുതെ അല്ല ഭാര്യയുടെ സമയത്ത് ഞാനും സുനിച്ചനും ഒരുമിച്ച്‌ മൽസരിക്കുന്നത് കൊണ്ട് മഞ്ജു സുനിച്ചൻ എന്നായിരുന്നു പേര്. ‘ആ റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം സാവധാനം എല്ലാവരും മഞ്ജു പത്രോസ് എന്ന് വിളിച്ചുതുടങ്ങി. അത് മീഡിയയിൽ വന്ന് തുടങ്ങിയപ്പോഴാണ് പലർക്കും സംശയമുണ്ടായത്. പിന്നെ സുനിച്ചൻ ഗൾഫിലായതുകൊണ്ട് എന്റെ കൂടെ ഉണ്ടാവാറില്ല. അപ്പോൾ എല്ലാവർക്കും സംശയമായി. ഇപ്പോ മഞ്ജു സുനിച്ചൻ എന്ന് കേൾക്കുന്നില്ല, സുനിച്ചനെ കൂടെ കാണുന്നില്ല എന്നൊക്കെ. അപ്പോ പലരും പറയുവാണ് പത്രോസ് എന്ന പുതിയ ആളെ അവൾക്ക് കിട്ടിയുണ്ടെന്ന്. ഇതാണ് ഇതിന്‌റെ വാസ്തവം’.