നവരസ എത്തുന്നു : ആകാംക്ഷയിലായി ആരാധകർ

0

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സ് ആന്തോളജിയായ നവരസ. നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയുടെ റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. ആഗസ്റ്റ് 6നാണ് ആന്തോളജി റിലീസ് ചെയ്യുന്നത്. ഇന്ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കോൺസെപ്റ്റിലോരുക്കിയ ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നവലരസയിലെ പുതിയ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ ‍ വൈറലായിരുന്നു. പേര് പോലെ തന്നെ ഒൻപത് ചിത്രങ്ങൾ, ഒൻപത് സംവിധായകന്മാർ. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിങ്ങനെ ഒൻപത് സംവിധായകർ ചേർന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോർത്തിണക്കുകയാണ് ചെയ്യുന്നത്.ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്. മണിരതനത്തിന്റെ മദ്രാസ് ട്ടാകീസ് ന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജിസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിർമ്മാണത്തിൽ ജസ്റ്റ്‌ടിക്കറ്റിന്റെ ബാനറിൽ എ.പി. ഇന്റർ നാഷണൽ, വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികൾ ആണ്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയിൽ പെട്ട സിനിമാതൊഴിലാളികൾക്ക് നല്കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്.

സൂര്യയും നടി പ്രയാഗ മാർട്ടിനും ഒന്നിച്ചുള്ള സ്റ്റില്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നവരസയിലെ ഗൗതം മേനോൻ ചിത്രം ‘ഗിറ്റാർ കമ്പി മേലേ നിൻഡ്രാൽ’ ലാണ് സൂര്യയ്‌ക്കൊപ്പം പ്രയാഗയും ഒന്നിക്കുന്നത്. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തിലെത്തുക.

പാർവതി തിരുവോത്ത്, അരവിന്ദ് സ്വാമി വിജയ് സേതുപതി, സിദ്ധാർത്ഥ്, രേവതി, നിത്യാ മേനോൻ, ഐശ്വര്യാ രാജേഷ്, പൂർണ, റിതിക, ശരവണ, അളകം പെരുമാൾ, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാർത്തിക്, പ്രകാശ് രാജ്, റോബോ ഷങ്കർ, രമേഷ് തിലക്, അശോക് സെലവൻ, സനന്ത്, വിധു എന്നിവരാവും ഒൻപതു സിനിമകളിലായി പ്രധാന വേഷങ്ങൾ ചെയ്യുന്നത്. എ.ആർ റഹ്‌മാൻ, ജിബ്രാൻ, ഇമൻ, അരുൾ ദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിന് പ്രഭാകരന് എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ‘പാവ കഥൈകൾ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ.