നിമിഷ സജയൻ ഇനി ബോളിവുഡിൽ ; ആദ്യ ചിത്രം ഒനിറിനൊപ്പം

0

കുറച്ച് നാളുകളായി മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരമാണ് നിമിഷ സജയൻ. ഇപ്പോഴത്തെ മലയാളത്തിലന്റെ യുവ നടിമാരിൽ ആരാധകർ ഏറെയുള്ള താരം കൂടെയാണ് നിമിഷ സജയൻ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മികച്ച പ്രകടനം കൊണ്ടും, മികച്ച സ്ക്രിപ്റ്റ് സെലെക്ഷൻ കൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നിമിഷ. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു തുടക്കത്തിലേക്ക് കാൽവെക്കുകയാണ് താരം. ഇപ്പോഴിതാ താരം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. ദേശീയ പുരസ്കാര ജേതാവായ ഒനിർ സംവധാനം ചെയ്യുന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത് നിമിഷയാണെന്നാണ് റിപ്പോർട്ടുകൾ. വി ആർ എന്നാണ് സിനിമയുടെ പേര് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒനിർ തന്നെ സംവിധാനം ചെയ്ത ഐ ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടർച്ചയാണിതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം തന്നെ, അതായത് സെപ്പ്റ്റംബറോടെ ചിത്രീകരണം ആരംഭിക്കും.

നിലവിൽ മാലിക് എന്ന മഹേഷ് നാരായണൻ ചിത്രമാണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയു‌ടെ വേഷമാണ് നിമിഷ ചെയ്യുന്നത്. ആമസോൺ പ്രൈമിൽ ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യും. കൂടാതെ രാജീവ്‌ രവി സംവിധാനം ചെയുന്ന തുറമുഖവും നിമിഷയുടേതായി റിലീസ്സിനൊരുങ്ങുന്ന ചിത്രമാണ്. നിമിഷ കേന്ദ്ര കഥാപാത്രമായ രണ്ട് സനിമകളാണ് ഈ അടുത്ത കാലത്തായി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തത്. ​ജിയോ ബേബി സംവിധാനം ചെയ്ത ​ഗ്രേറ്റ് ഇന്ത്യൻ ചിത്രവും, മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ടും. ഒടിടി റിലീസിന് പിന്നാലെ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ഇന്ത്യ മുഴുവനും ചർച്ചയാവുകയും ചെയ്തു. നായാട്ടിനും വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ മികച്ച അഭിപ്രായങ്ങളാണ് നിമിഷക്ക് ലഭിച്ചത്. അവിടെ നിന്നും വെച്ചടി വെച്ചടി കയറ്റമായിരുന്ന നിമിഷ ഇപ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ്.