വൈറലായി പ്രയാഗയുടെ നവരസ ചിത്രങ്ങൾ

0

ലോക്ക്ഡൗൺ കാലത്ത് സിനിമകൾ ഒക്കെ നിലച്ചതോടെ സിനിമ പ്രേമികൾക്ക് ആശ്വാസമായത് നെറ്റ്‌ഫ്ലിക്സ്, ആമസോൺ പോലെയുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളിലെ റിലീസുകളാണ്. നിരവധി ഭാഷകളിലുള്ള നിരവധി ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസായത്. ഈ ഒരു സാധ്യത ഒരുപക്ഷെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചത് കോളിവുഡിലാണെന്ന് തന്നെ പറയാം. തമിഴിൽ നിന്ന് സിനിമകൾക്ക് പുറമെ ആന്തോളജിയും പുറത്തിറക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം വളരെ മികച്ച പ്രതികരണവുമാണ് ലഭിച്ചത്. ഇതിന് ഉദാഹരണമാണ് തമിഴകത്തെ ശ്രദ്ധേയരായ സംവിധായകർ ഒന്നിച്ച് ഒരുക്കിയ ‘ പുത്തം പുതു കാലൈ’. അടുത്തതായി കോളിവുഡിൽ ഒരുങ്ങുന്ന ആന്തോളജിയാണ ‘നവരസ’. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ഒന്നിച്ചാണ് ഈ ആന്തോളജി നിർമ്മിക്കുന്നത്. തമിഴിലെ മികച്ച 9 സംവിധായകർ ഒന്നിച്ചാണ് 9 ഇമോഷൻസ് ഒന്നിച്ചുള്ള ഈ ആന്തോളജി സംവിധാനം ചെയുന്നത്. ശ്രിങ്കാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ഭീഭൽസം, അത്ഭുതം, ശാന്തം എന്നീ 9 ഭാവങ്ങളെ ആധാരമാക്കിയാണ് ചിത്രങ്ങൾ ഒരുങ്ങുന്നത്.

നവരസയിൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയുന്ന ചിത്രമാണ് ‘ഗിറ്റാര്കമ്പി മേലേ നിൻട്ര്’, ഈ സെഗ്മെന്റിൽ സൂര്യയും പ്രയാഗ മാർട്ടിനുമാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ഇപ്പോഴിതാ തമിഴ് സൂപ്പർ താരം സൂര്യയോടൊപ്പമുള്ള മലയാളി നടി പ്രയാഗ മാർട്ടിന്റെ സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഓഗസ്റ്റിൽ ചിത്രം റിലീസിനെതുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഗൗതം മേനോനോടൊപ്പം ഒരു മലയാളി നടി എത്തുന്നതിനാൽ പ്രേക്ഷകർ വളരെയധികം ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

കെ വി ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, ബിജോയ് നമ്പിയാർ, കാർത്തിക്ക് സുബ്ബരാജ്, പൊൻറാം, ഹലിത ഷമീം, കാർത്തിക് നരേൻ, രതീന്ദ്രൻ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് നവരസ സംവിധാനം ചെയ്യുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദൻ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹർഷവീർ ഒബ്‌റോയ്, സുജിത് സാരംഗ്, വി ബാബു, വീരാജ് സിംഗ് എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്നു. സ്ത്രീ കഥാപാത്രങ്ങളായി രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്, ഐശ്വര്യ രാജേഷ്, പൂർണ, ഋത്വിക് എന്നിവർ ആണ് എത്തുന്നത്. അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൻ, അളഗം പെരുമാൾ, പ്രസന്ന, വിക്രയന്ത, സിംഹ, ഗൗതം കാർത്തിക്ക്, അശോക് സെൽവൻ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.